Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വീരം സെക്യൂരിറ്റീസിൽ നിക്ഷേപം നടത്തി കമ്പനികൾ

മുംബൈ: നോമുറ സിംഗപ്പൂർ ലിമിറ്റഡ് ഒഡിഐ, റെസൊണൻസ് ഓപ്പർച്യുണിറ്റീസ് ഫണ്ട് മൗറീഷ്യസ് എന്നീ കമ്പനികൾ സ്ഥാപനത്തിൽ ഓഹരികൾ നിക്ഷേപിച്ചതായി വീരം സെക്യൂരിറ്റീസ് ലിമിറ്റഡ് ബിഎസ്ഇയെ അറിയിച്ചു. നോമുറ സിംഗപ്പൂർ ലിമിറ്റഡ് ഒഡിഐ 1,50,000 ഓഹരികളുടെ നിക്ഷേപം നടത്തിയപ്പോൾ, റെസൊണൻസ് ഓപ്പർച്യുണിറ്റീസ് ഫണ്ട് മൗറീഷ്യസ് 1,03,000 ഓഹരികൾ നിക്ഷേപിച്ചിട്ടുണ്ടെന്ന് വീരം സെക്യൂരിറ്റീസ് ബിഎസ്ഇക്ക് നൽകിയ രേഖകൾ വ്യക്തമാകുന്നു. നിലവിലുള്ള കമ്പനിയെ എൻബിഎഫ്‌സി ആക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വീരം സെക്യൂരിറ്റീസ് പ്രസ്താവനയിൽ പറഞ്ഞു.

ഇക്വിറ്റി ഷെയറുകളുടെ അവകാശ ഇഷ്യു പരിഗണിക്കുന്നതായി കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. എൻബിഎഫ്‌സി പദ്ധതിക്ക് പുറമെ റിയൽറ്റി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതിനായി റെസിഡൻഷ്യൽ, കോർപ്പറേറ്റ് റിയൽ എസ്റ്റേറ്റ് പദ്ധതികൾ ഏറ്റെടുക്കുമെന്നും കമ്പനി അറിയിച്ചു. ഈ നിക്ഷേപ വർത്തയോടെ കമ്പനിയുടെ ഓഹരികൾ 4.81 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 23.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top