Alt Image
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖല

സിഎസ്ബി ബാങ്കിലെ 1.52% ഓഹരി വിറ്റ് നോമുറ സിംഗപ്പൂർ

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സിഎസ്‌ബി ബാങ്കിന്റെ 1.52 ശതമാനം ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 61 കോടി രൂപയ്ക്ക് വിറ്റഴിച്ച് നൊമുറ സിംഗപ്പൂർ.

ചൊവ്വാഴ്ച നോമുറ സിംഗപ്പൂർ സിഎസ്ബി ബാങ്കിന്റെ ഓഹരി മൂലധനത്തിന്റെ 1.52 ശതമാനം വരുന്ന 26,39,673 ഓഹരികൾ വിറ്റഴിച്ചതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ കാണിക്കുന്നു. ഓഹരി ഒന്നിന് ശരാശരി 232.3 രൂപ നിരക്കിൽ നടന്ന ഇടപാടിലൂടെ നോമുറ 61.31 കോടി രൂപ സമാഹരിച്ചു.

അതേസമയം സ്ഥാപനം വിറ്റ ഓഹരികൾ അതേ വിലയ്ക്ക് മെയ്ബാങ്ക് സെക്യൂരിറ്റീസ് പിടിഇ സ്വന്തമാക്കി. ചൊവ്വാഴ്ച, എൻഎസ്ഇയിൽ സിഎസ്ബി ബാങ്കിന്റെ ഓഹരികൾ 2.42 ശതമാനം ഇടിഞ്ഞ് 228.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top