
ശ്രീ സിമന്റ് ഓഹരി വില ഇന്നലെ നാല് ശതമാനം ഉയര്‍ന്നു. ആഗോള ബ്രോക്കറേജ് ആയ നോമുറ അപ്‌ഗ്രേഡ് ചെയ്‌തതിനെ തുടര്‍ന്നാണ് ഓഹരി വില മുന്നേറിയത്.
നേരത്തെ ശ്രീ സിമന്റിന് ‘ന്യൂട്രല്‍’ എന്ന റേറ്റിംഗ് നല്‍കിയിരുന്ന നോമുറ ഇപ്പോള്‍ ഈ ഓഹരി വാങ്ങാനാണ് ശുപാര്‍ശ ചെയ്യുന്നത്.
ലക്ഷ്യമാക്കുന്ന ഓഹരി വില 28,000 രൂപയില്‍ നിന്നും 34,000 രൂപയായി ഉയര്‍ത്തി. നിലവിലുള്ള ഓഹരി വിലയില്‍ നിന്നും ശ്രീ സിമന്റ് 9 ശതമാനം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നോമുറയുടെ നിഗമനം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശ്രീ സിമന്റ് ഓഹരി വില 19.57 ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 9.57 ശതമാനവും ഒരു ആഴ്‌ചയ്‌ക്കിടെ 8.3 ശതമാനവുമാണ് ഓഹരി വിലയിലുണ്ടായ മുന്നേറ്റം.