രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

നോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തു

ന്യൂഡൽഹി: ആഗോള ബ്രോക്കറേജ്‌ നോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തു. ന്യൂട്രല്‍ എന്ന നിലയില്‍ നിന്നും ഓവര്‍വെയിറ്റ്‌ എന്ന നിലവാരത്തിലേക്കാണ്‌ റേറ്റിംഗ്‌ ഉയര്‍ത്തിയത്‌.

ക്രൂഡ്‌ ഓയില്‍ വില വര്‍ധന മൂലം വിപണിയില്‍ ഈയിടെയുണ്ടായ തിരുത്തല്‍ നിക്ഷേപാവസരമാണെന്ന്‌ നോമുറ ചൂണ്ടികാട്ടുന്നു.

ഇപ്പോഴത്തെ ദുര്‍ബലാവസ്ഥ ഹ്രസ്വകാലാടിസ്ഥാനത്തില്‍ തുടര്‍ന്നേക്കാമെങ്കിലും ഈ അവസരം വളരെ കാലം തുറന്നിരിക്കില്ലെന്ന്‌ നോമുറ അഭിപ്രായപ്പെടുന്നു.

ഐസിഐസിഐ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, എല്‍&ടി, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ഐടിസി, മെഡ്‌പ്ലസ്‌ ഹെല്‍ത്ത്‌, യൂനോ മിന്‍ഡ എന്നിവയാണ്‌ നോമുറ ശുപാര്‍ശ ചെയ്യുന്ന ഓഹരികള്‍.

സെപ്‌റ്റംബര്‍ 15ന്‌ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 20,222 പോയിന്റില്‍ നിന്നും നിഫ്‌റ്റി രണ്ടര ശതമാനമാണ്‌ ഇടിഞ്ഞത്‌.

ചൈന വണ്‍ പ്ലസ്‌ നയത്തിന്റെ പ്രധാന ഗുണഭോക്താവായി ഇന്ത്യ തുടരുമെന്നാണ്‌ നോമുറയുടെ വിലയിരുത്തല്‍. ഇന്ത്യന്‍ വിപണി ചെലവേറിയ നിലയിലാണെങ്കിലും സര്‍ക്കാരിന്റെയും നയ തുടര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ ഈ സ്ഥിതി തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഇന്ത്യയില്‍ ചാക്രികമായ മാന്ദ്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത്‌ നിക്ഷേപകരുടെ ശുഭാപ്‌തിവിശ്വാസത്തെ പ്രതികൂലമായി ബാധിക്കാനിടയില്ല.

X
Top