Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പിവിആർ-ഇനോക്സ് ലയനത്തെ എതിർത്ത് സി‌യു‌ടി‌എസ്

മുംബൈ: മൾട്ടിപ്ലെക്‌സ് ഓപ്പറേറ്റർമാരായ പിവിആറും ഇനോക്സ് ലെയ്ഷറും തമ്മിലുള്ള ലയന കരാറിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ച്‌ കൺസ്യൂമർ യൂണിറ്റി & ട്രസ്റ്റ് സൊസൈറ്റി (സി‌യു‌ടി‌എസ്). ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് സി‌യു‌ടി‌എസ്.

ഈ ലയന കരാർ ഫിലിം എക്‌സിബിഷൻ വ്യവസായത്തിൽ മത്സര വിരുദ്ധ ഫലങ്ങൾ ഉണ്ടാക്കുമെന്ന് സി‌യു‌ടി‌എസ് ആരോപിച്ചു. വികസിത വിപണികൾക്ക് പുറമെ ടയർ III, IV, V നഗരങ്ങളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി 1,500-ലധികം സ്‌ക്രീനുകളുള്ള രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല സൃഷ്ടിക്കുന്നതിനുള്ള ലയനം മാർച്ച് 27-ന് പിവിആറും ഇനോക്സ് ലെയ്ഷറും പ്രഖ്യാപിച്ചിരുന്നു.

യഥാക്രമം പിവിആർ, ഇനോക്സ് എന്നിങ്ങനെ തുടരുന്നതിന് നിലവിലുള്ള സ്‌ക്രീനുകളുടെ ബ്രാൻഡിംഗിനൊപ്പം സംയുക്ത സ്ഥാപനത്തിന് പിവിആർ-ഇനോക്സ് ലിമിറ്റഡ് എന്ന് പേരിടുമെന്നും, ലയനത്തിന് ശേഷം പുതിയ സിനിമാശാലകൾ തുറക്കുമെന്നും മാർച്ച് 27ന് കമ്പനികൾ അറിയിച്ചിരുന്നു.

നിർദിഷ്ട ലയനം ഉപഭോക്താക്കൾക്കുള്ള ചോയ്‌സുകൾ കുറയ്ക്കുന്നതിനും ഉയർന്ന ടിക്കറ്റ് നിരക്കുകൾക്കും കാരണമാകുമെന്ന് സി‌യു‌ടി‌എസ് ഗ്രൂപ്പ് അവകാശപ്പെട്ടു. അതേസമയം ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ പിവിആർ ഇനോക്സ് എന്നിവ തയ്യാറായില്ല.

ജൂലൈയിലാണ് പരാതി നൽകിയതെന്നും സിസിഐയിൽ നിന്നുള്ള തുടർ നടപടികൾ അറിയാൻ കാത്തിരിക്കുകയാണെന്നും സി‌യു‌ടി‌എസ് പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ എൻഎസ്ഇ, ബിഎസ്ഇ എന്നിവയിൽ നിന്ന് നിർദിഷ്ട ലയനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

X
Top