
മുംബൈ: ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബലിനായി നോര്‍ജസ് ബാങ്ക്,കോണ്‍കോര്‍ഡ് ബയോടെക്കിന്റെ 0.86 ശതമാനം ഓഹരി വാങ്ങി.ഓഗസ്റ്റ് 18 ന് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെയായിരുന്നു കൈമാറ്റം. കോണ്‍കോര്‍ഡ് ബയോടെക്കിന്റെ 8.99 ലക്ഷം ഓഹരികള്‍ 900.05 രൂപ നിരക്കില്‍ നോര്‍ജസ് സ്വന്തമാക്കുകയായിരുന്നു.
മൊത്തം 80.92 കോടി രൂപയുടേതാണ് ഇടപാട്. ലിസ്റ്റിംഗ് ദിവസത്തില്‍ മികച്ച പ്രകടനമാണ് കോണ്‍കോര്‍ഡ് ഓഹരി നടത്തിയത്. ഓഹരി വിപണിയുടെ ദൗര്‍ബല്യത്തിനിടയിലും സ്റ്റോക്ക് 27 ശതമാനം ഉയര്‍ന്നു.
942.8 രൂപയിലായിരുന്നു ക്ലോസിംഗ്. മറ്റ് ബള്‍ക്ക് ഡീലുകളില്‍, മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) പിടിഇ റിപ്രോ ഇന്ത്യയുടെ 1.65 ലക്ഷം ഓഹരികള്‍ വാങ്ങി,. ഇത് പെയ്ഡ്-അപ്പ് ഇക്വിറ്റിയുടെ 1.24 ശതമാനത്തിന് തുല്യമാണ്.
റിപ്രോ ഇന്ത്യ ഓഹരി വില 0.6 ശതമാനം ഇടിഞ്ഞ് 829.3 രൂപയിലെത്തി. എഞ്ചിനീയറിംഗ് ക്വാര്‍ട്‌സ് സ്റ്റോണ്‍ വിതരണക്കാരായ ഗ്ലോബല്‍ സര്‍ഫേസസ് ഓഗസ്റ്റ് 18 ന് 4 ശതമാനം ഉയര്‍ന്ന് 182.70 രൂപയിലെത്തി. കമ്പനിയുടെ 0.6 ശതമാനം അഥവാ 2.5 ലക്ഷം ഓഹരികള്‍ യൂറോപ്പ് ആസ്ഥാനമായ, ധനകാര്യ സേവന ഗ്രൂപ്പ് സോസൈറ്റ് ജനറല്‍ ഏറ്റെടുത്തിരുന്നു.
ശരാശരി 177 രൂപ നിരക്കിലാണ് ഓഹരികള്‍ വാങ്ങിയത്. ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി സെമീസ് ഡ്രീംലാന്‍ഡിന്റെ 10.23 ലക്ഷം ഇക്വിറ്റി അല്ലെങ്കില്‍ 0.6 ശതമാനം ഓഹരികള്‍ ശരാശരി 73.46 രൂപയ്ക്ക് ശ്രീറാം പ്രോപ്പര്‍ട്ടീസ് വില്‍പ്പന നടത്തുകയും ചെയ്തു. എങ്കിലും 5 ശതമാനം ഉയര്‍ന്ന് 73.5 രൂപയില്‍ ഡെവലപ്പറുടെ ഓഹരി ക്ലോസ് ചെയ്തു.
ചാഞ്ചാട്ടമുണ്ടായിട്ടും എസ്‌ജെഎസ് എന്റര്‍പ്രൈസസ് 0.8 ശതമാനം നേട്ടത്തോടെ 639.65 രൂപയില്‍ ക്ലോസ് ചെയ്തു. പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയ സൗന്ദര്യശാസ്ത്ര സൊല്യൂഷന്‍സ് ദാതാവിന്റെ 1.8 ലക്ഷം അല്ലെങ്കില്‍ 0.58 ശതമാനം ഓഹരികള്‍ ശരാശരി 640.01 രൂപ നിരക്കില്‍ വില്‍പ്പന നടത്തിയിരുന്നു. ജൂണ്‍ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം കമ്പനിയില്‍ 4.34 ശതമാനം പങ്കാളിത്തമാണ് കച്ചോലിയയ്ക്കുണ്ടായിരുന്നത്.
പ്രമോട്ടര്‍ ഖുര്‍ഷിദ് യാസ്ദി ദാരുവാല 1.05 ശതമാനം ഓഹരികള്‍ വിറ്റിട്ടും സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി 3 ശതമാനം ഉയര്‍ന്ന് 372 രൂപയിലെത്തി. ഖുര്‍ഷിദ് 10 ലക്ഷം ഓഹരികള്‍ ശരാശരി 345.34 രൂപയ്ക്കും 10 ലക്ഷം ഓഹരികള്‍ ശരാശരി 345.04 രൂപയ്ക്കുമാണ് വില്‍പന നടത്തിയത്. 2023 ജൂണ്‍ വരെ കമ്പനിയില്‍ 2.87 ശതമാനം ഓഹരിയാണ് അദ്ദേഹത്തിനുള്ളത്.