2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

മികച്ച കാലവർഷം ലഭിക്കുമെന്ന പ്രതീക്ഷ കാർഷിക മേഖലയ്ക്ക് ആവേശമാകുന്നു; രാജ്യത്ത് നാണയപ്പെരുപ്പ ഭീഷണി ഒഴിഞ്ഞേക്കും

കൊച്ചി: പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്തിയെന്ന വാർത്തകൾ രാജ്യത്തെ കാർഷിക മേഖലയ്ക്ക് ആവേശം പകരുന്നു. ഇത്തവണ കാലവർഷം സാധാരണയാകുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. ഇതിനാൽ കാർഷിക ഉത്പാദനം മെച്ചപ്പെടുമെന്ന് കർഷകർ കരുതുന്നു.

അതിഉഷ്ണവും കാലാവസ്ഥാ വ്യതിയാനവും കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയുടെ കാർഷിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാലാണ് ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായത്.

കാലാവസ്ഥ അനുകൂലമായാൽ ഉത്പാദനം മെച്ചപ്പെടുമെന്നതിനാൽ അരി, ഗോതമ്പ്, ഉള്ളി, പച്ചക്കറികൾ, ധാന്യങ്ങൾ, പഞ്ചസാര എന്നിവയുടെ വില സാധാരണ നിലയിലേക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്.

നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതോടെ മുഖ്യ പലിശ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്കിന് അവസരമൊരുങ്ങും. ഏപ്രിലിൽ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.83 ശതമാനമായി ഉയർന്നിരുന്നു.

നാണയപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് താഴ്ന്നാൽ മാത്രമേ റിസർവ് ബാങ്ക് പലിശ കുറയ്ക്കാനുള്ള തീരുമാനം എടുക്കൂവെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.

X
Top