ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

ഓഹരി വിപണിയിലേക്ക് കൂട്ടത്തോടെ ഉത്തരേന്ത്യക്കാർ

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ ഇത് ഉത്സവകാലമാണ്. സ്റ്റോക്ക് മാർക്കറ്റിന്റെ അനന്ത സാധ്യതകൾ കണ്ടറിഞ്ഞ് നിരവധിയാളുകളാണ് നിക്ഷേപത്തിനും, ട്രേഡിങ്ങിനുമായി മുന്നോട്ടു വരുന്നത്.

രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലും ഇതോടെ വലിയ കുതിച്ചു ചാട്ടമുണ്ടായി. ഉത്തരേന്ത്യക്കാരാണ് ഓഹരി വിപണിയെന്ന മഹാ സമുദ്രത്തിലേക്ക് എത്തുന്നവരിൽ കൂടുതലുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

റിയൽ എസ്റ്റേറ്റ്, ഗോൾഡ് എന്നീ പരമ്പരാഗത നിക്ഷേപ മാർഗങ്ങളേക്കാൾ ഓഹരി വിപണിയിൽ നിക്ഷേപിക്കാനാണ് ഉത്തരേന്ത്യയിലെ കൂടുതൽ ആളുകളും ഇന്ന് താല്പര്യെപ്പെടുന്നത്
കോവിഡിന് ശേഷം ഇന്ത്യയിലെ സാമ്പത്തിക ഭൂമികയുടെ വേറിട്ട ചിത്രം കൂടിയാണ് പുതുതായി രചിക്കപ്പെട്ടത്.

രാജ്യത്തുടനീളമുള്ള നിരവധി നിക്ഷേപകർ ഓഹരി വിപണിയിലേക്ക് എത്തിച്ചേർന്നു. വിദേശ നിക്ഷേപകർക്ക് വിപണിയുടെ ദിശ തീരുമാനിക്കാമെന്ന പഴയ രീതികൾ മാഞ്ഞു പോയി.

കോടിക്കണക്കിന് റീടെയിൽ നിക്ഷേപകരും, ആഭ്യന്തര ഫണ്ട് ഹൗസുകളും ഇന്ന് ഓഹരി വിപണിയിൽ പണമൊഴുക്കുമ്പോൾ അവരോടൊപ്പം ചേരാൻ വിദേശ ഫണ്ട് ഹൗസുകൾ പലപ്പോഴും നിർബന്ധിതമാകുന്നു. അതെ, ഇന്ത്യൻ ഓഹരി വിപണിയുടെ പരപ്പളവുകൾ പുനർ നിർവചിക്കപ്പെടുകയാണ്.

എൻ.എസ്.ഇയിൽ ഉത്തരേന്ത്യയിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണം 2020 സാമ്പത്തിക വർഷം മുതൽ ഇക്കഴിഞ്ഞ ജൂലൈ 31 വരെ, 35.7 മില്യൺ എന്ന നിലയിൽ പലമടങ്ങായി വർധിച്ചു.

രാജ്യത്തെ വടക്ക് കിഴക്കൻ ഭാഗങ്ങളിലുള്ള ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും നിക്ഷേപകരുടെ എണ്ണം പല മടങ്ങുകളായി ഉയർന്നു. നാല് വർഷത്തിൽ പുതിയതായി 8.9 മില്യൺ നിക്ഷേപകരാണ് ഓഹരി വിപണിയിലേക്ക് ചുവടു വെച്ചത്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ട്രേഡർമാരുടെ വിഹാര രംഗമായ ഗുജറാത്ത് എന്നിവിടങ്ങളിൽ നിക്ഷേപകരുടെ എണ്ണം മൂന്ന് മടങ്ങായി വർധിച്ച് 30 മില്യണിലെത്തി.

ദക്ഷിണേന്ദ്യയിൽ 172% വർധനയാണ് പുതിയ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായത്. ഇത്തരത്തിൽ 20 മില്യൺ ഇൻവെസ്റ്റേഴ്സാണുള്ളത്.

ആളോഹരി വരുമാനത്തിലെ വർധന, മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി, ആധാർ ഉപയോഗിച്ച് പെട്ടെന്ന് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം, കുറഞ്ഞ നിരക്കിലുള്ള ഡാറ്റ ലഭ്യത, സ്മാർട് ഫോൺ ഉപയോഗത്തിന്റെ വ്യാപനം തുടങ്ങിയവയാണ് നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുന്നതിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

ഈ വർഷം ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ ഉത്തരേന്ത്യയിൽ നിന്ന് 33.3 ലക്ഷം പുതിയ നിക്ഷേപകരാണ് ഓഹരി വിപണിയിലേക്കെത്തിയത്.

അതേ സമയം പടിഞ്ഞാറൻ ഇന്ത്യയിൽ നിന്നും, ദക്ഷിണേന്ത്യയിൽ നിന്നും യഥാക്രമം 19.6 ലക്ഷം, 14.9 ലക്ഷം എന്നിങ്ങനെ പുതിയ നിക്ഷേപകർ വിപണിയുടെ ലോകത്തേക്കിറങ്ങി.

X
Top