ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നോർത്തേൺ ആർക്ക് ക്യാപിറ്റൽ 50 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: ഡച്ച് എന്റർപ്രണ്യൂറിയൽ ഡെവലപ്‌മെന്റ് ബാങ്ക് എഫ്എംഒയിൽ നിന്ന് 50 മില്യൺ ഡോളർ സമാഹരിച്ച് ഡെറ്റ് ഫിനാൻസിങ് സ്ഥാപനമായ നോർത്തേൺ ആർക്ക് ക്യാപിറ്റൽ. നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴിയായിരുന്നു മൂലധന സമാഹരണം.

ഈ സമാഹരിച്ച തുകയുടെ പകുതി എംഎസ്എംഇകൾക്കും വനിതാ സംരംഭകർക്കും വേണ്ടി ഉപയോഗിക്കുമെന്ന് നോർത്തേൺ ആർക്ക് പ്രസ്താവനയിൽ പറഞ്ഞു. എംഎസ്എംഇകൾകൾ, ധനകാര്യ സ്ഥാപനങ്ങൾ, വളർന്നുവരുന്ന ബിസിനസ്സുകൾ എന്നിവയ്ക്ക് ക്രെഡിറ്റ് നൽകുന്ന ഒരു വൈവിധ്യവത്കൃത സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമാണ് 2009-ൽ സ്ഥാപിതമായ നോർത്തേൺ ആർക്ക്.

കമ്പനിയുടെ സാമ്പത്തിക സേവന പ്ലാറ്റ്ഫോം ഇതുവരെ ബിസിനസ്, വ്യക്തിഗത വിഭാഗങ്ങളിലായി 5 ദശലക്ഷത്തിലധികം വായ്പകൾ വിതരണം ചെയ്തു. പ്രാരംഭ പബ്ലിക് ഓഫറിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിനായി കമ്പനി കഴിഞ്ഞ വർഷം സെബിക്ക് കരട് രേഖകൾ സമർപ്പിച്ചിരുന്നു. 300 കോടി രൂപയുടെ പുതിയ ഇഷ്യൂവും 3,65,20,585 ഇക്വിറ്റി ഷെയറുകൾ വരെ ഓഹരി ഉടമകൾക്ക് വിൽക്കുന്നതിനുള്ള ഓഫറും ഐപിഒയിൽ ഉൾപ്പെടുന്നു.

നോർത്തേൺ ആർക്ക് 2022 സാമ്പത്തിക വർഷത്തിൽ 163.73 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കൂടാതെ കഴിഞ്ഞ മൂന്ന് വർഷമായി, യുഎസ്ഡിഎഫ്‌സി, എഡിബി, പ്രൊപാർകോ, കാൽവർട്ട് ഇംപാക്റ്റ് ക്യാപിറ്റൽ, ജെഐസിഎ തുടങ്ങിയ അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് കമ്പനി ഫണ്ട് സമാഹരിച്ചു.

X
Top