ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വിദേശയാത്രക്ക് എല്ലാവരും ടാക്‌സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതില്ല

ന്യൂഡൽഹി: വിദേശയാത്രയ്ക്ക് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാനുള്ള ബജറ്റ് നിർദേശത്തിനെതിരേ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രസർക്കാർ.

നിർദേശിക്കപ്പെട്ട ഭേദഗതി ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരെയും ഉദ്ദേശിച്ചുള്ളതല്ലെന്ന് ധനമന്ത്രലായം അറിയിച്ചു.

സാമ്പത്തിക ക്രമക്കേടുകളിലെ ആരോപണവിധേയർക്കും വലിയ തോതിൽ നികുതി കുടിശ്ശികയുള്ളവർക്കുമാണ് വിദേശയാത്രയ്ക്ക് ഈ സർട്ടിഫിക്കറ്റുകൾ വേണ്ടിവരികയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടിവരുന്നത് ആർക്കൊക്കെ?
ഗുരുതര സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടവർ. ഒരാൾ ഗുരുതര സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെടുകയും ആദായനികുതി നിയമപ്രകരവും ധന നികുതി നിയമപ്രകാരവുമുള്ള അന്വേഷണത്തിന് അവരുടെ സാന്നിധ്യം അത്യന്താപേഷിതവുമായാൽ, ടാക്സ് ഡിമാൻഡ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവർ ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഒരാളുടെ പ്രത്യക്ഷ നികുതി കുടിശ്ശിക പത്തുലക്ഷത്തിൽ കൂടുതലാവുകയും അതിന് ഒരിടത്തുനിന്നും സ്റ്റേ ലഭിക്കാതിരിക്കുകയും ചെയ്യാത്തപക്ഷം വിദേശയാത്രക്ക് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം.

X
Top