ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

വൈദ്യുതി ഉത്പാദനത്തിനു വേഗം കൂട്ടാൻ കെഎസ്ഇബി ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുന്നു

തിരുവനന്തപുരം: പുതിയ വൈദ്യുതി ഉത്പാദന പദ്ധതികൾ വേഗത്തിലാക്കാൻ കെ.എസ്.ഇ.ബി. പദ്ധതി നിർവഹണ വിഭാഗം പുനഃസംഘടിപ്പിക്കുന്നു. ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ വിവിധ പദ്ധതികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 40 മെഗാവാട്ടിന്റെ തോട്ടിയാർ പദ്ധതി 17 വർഷമായിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.

2009-ൽ ആരംഭിച്ച പള്ളിവാസൽ എക്സ്റ്റൻഷൻ(60 മെഗാവാട്ട്), ചെങ്കുളം ഓഗ്‌മെന്റേഷൻ പദ്ധതി(85 ദശലക്ഷം യൂണിറ്റ്) എന്നിവയൊന്നും എങ്ങുമെത്തിയിട്ടില്ല. 15 വർഷത്തിനിടയിൽ ജലവൈദ്യുത പദ്ധതികളിൽനിന്ന്‌ 192.91 മെഗാവാട്ട് മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. ഈ അവസ്ഥ തുടർന്നാൽ ഊർജ പ്രതിസന്ധിയിലേക്കു നീങ്ങും.

പദ്ധതി നിർവഹണത്തിലെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവും അടിക്കടിയുണ്ടാകുന്ന സ്ഥലംമാറ്റവും പ്രോജക്ട് വിഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. എൻജിനിയർമാർക്കു മതിയായ സാങ്കേതിക പരിശീലനം ലഭിക്കുന്നില്ലെന്നും കണ്ടെത്തി.

സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾ രണ്ടായി നിയന്ത്രിക്കപ്പെടുന്നതിനാൽ ഇൻവെസ്റ്റിഗേഷൻ, ഡാം നിർമാണം, ജനറേറ്റർ സ്ഥാപിക്കൽ, മറ്റ് കൺട്രോൾ മെക്കാനിസങ്ങൾ സ്ഥാപിക്കൽ എന്നിവയുടെ ഏകോപനത്തിലും പിഴവുണ്ട്.

ഇതൊഴിവാക്കാൻ റീസ് ചീഫ് എൻജിനിയർക്കു പുതിയ പദ്ധതികളുടെ മേൽനോട്ടച്ചുമതല നൽകി. ഹൈഡൽ, വിൻഡ്, പമ്പ്ഡ് സ്റ്റോറേജ്, സോളാർ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി പദ്ധതി നടത്തിപ്പ് മാറും.

എക്‌സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ വിഭാഗങ്ങളിൽ പദ്ധതി നടത്തിപ്പിൽ താത്പര്യമുള്ളവർക്ക് വിദഗ്ധപരിശീലനം നൽകാനും തീരുമാനിച്ചു.

നിശ്ചിത സമയത്തിനുള്ളിൽ പദ്ധതികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

X
Top