
മുംബൈ: കാര്‍ഷിക അനുബന്ധ ഉത്പന്ന നിര്‍മ്മാതാക്കളായ നോവ അഗ്രിടെക്കിന് ഐപിഒ അനുമതി. ഇത് സംബന്ധിച്ച ഒബ്സര്‍വേഷന്‍ ലെറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യില്‍ നിന്നും ലഭ്യമായി. 140 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 77,58,620 ഓഹരിയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (ഒഎഫ്എസ്) ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുക,നോവ അഗ്രി സയന്‍സസിന് വേണ്ടി ഫോര്‍മുലേഷന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിനും മൂലധന ചെലവുകള്‍ക്കും, പ്ലാന്റ് വിപുലീകരണത്തിനും പ്രവര്‍ത്തന മൂലധനത്തിനും പൊതു കോര്‍പറേറ്് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കും. കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് നോവ അഗ്രി സയന്‍സസ്. മണ്ണ് പരിരക്ഷയ്ക്കുള്‍പ്പടെ വൈവിദ്യമാര്‍ന്ന കാര്‍ഷിക അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് നോവ അഗ്രിടെക്ക്.
വിള ഉല്‍പ്പന്നങ്ങള്‍; ബയോസ്റ്റിമുലന്റ് ഉല്‍പ്പന്നങ്ങള്‍; ജൈവ കീടനാശിനി ഉല്‍പ്പന്നങ്ങള്‍; സംയോജിത കീട മാനേജ്മെന്റ് (ഐപിഎം) ഉല്‍പ്പന്നങ്ങള്‍; പുതിയ സാങ്കേതിക വിദ്യകള്‍; വിള സംരക്ഷണ ഉത്പന്നങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. കീനോട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബജാജ് കാപിറ്റല്‍ എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ബിഗ് ഷെയര്‍ രജിസ്ട്രാറാകും.
ബിഎസ്ഇയിലും എന്‍എസ്ഇയിലുമാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുക.