Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

യുപിഐ വിലാസം മറ്റുസേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് എൻപിസിഐ

മുംബൈ: യു.പി.ഐ.വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെർച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാൻ നാഷണല്‍ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.).

യു.പി.ഐ. വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീർപ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എൻ.പി.സി.ഐ. ഫിൻടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്തുനല്‍കി.

ചില ഫിൻടെക് കമ്പനികള്‍ യു.പി.ഐ. ഐ.ഡി. ഉപയോഗിച്ച്‌ ബിസിനസ് സംരംഭകർക്കും തേഡ് പാർട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റുവിവരങ്ങളും വെരിഫൈ ചെയ്തുനല്‍കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിൻടെക്കുകളോട് അതു നിർത്താൻ നിർദേശിച്ചു.

യു.പി.ഐ. വെർച്വല്‍ വിലാസം അല്ലെങ്കില്‍ ആപ്ലിക്കേഷൻ പ്രൊസസിങ് ഇന്റർഫേസുകള്‍ (എ.പി.ഐഎസ്.) സാമ്പത്തികേതര ഇടപാടുകള്‍ക്കോ വാണിജ്യസേവനങ്ങള്‍ക്കോ ഉപയോഗിക്കാനാകില്ല. ഈ നിർദേശം ലംഘിച്ചാല്‍ കർശനനടപടികളുണ്ടാകുമെന്നും എൻ.പി.സി.ഐ. വ്യക്തമാക്കുന്നു.

യു.പി.ഐ. ഇടപാടുകള്‍ക്കുള്ള എൻ.പി.സി.ഐ. ശൃംഖലകള്‍വഴി വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപഭോക്താക്കളുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും മറ്റും പരിശോധിക്കാൻ സൗകര്യമുണ്ട്.

X
Top