സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നു

ന്യൂഡല്ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില് കിട്ടാക്കടത്തിന്റെ തോത് പൊതുവെ കുറഞ്ഞുവരികയാണ്. എങ്കിലും ഇപ്പോഴുമുണ്ട് 3.23 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം.

2023 സെപ്റ്റംബര് 30 വരെയുള്ള കണക്കനുസരിച്ച് ഏറ്റവുമധികം നിഷ്ക്രിയ ആസ്തിബാധ്യതയുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ്. 86,974 കോടി രൂപ. രണ്ടാം സ്ഥാനത്ത് പഞ്ചാബ് നാഷണല് ബാങ്കാണ്. 65,563 കോടി രൂപ.

കഴിഞ്ഞ മൂന്നുവര്ഷത്തെ കണക്കനുസരിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില് കിട്ടാക്കടത്തിന്റെ തോത് കുറഞ്ഞുവരികയാണ്. കാര്ഷിക, അനുബന്ധ മേഖലയിലെ കിട്ടാക്കടം 12 പൊതുമേഖലാ ബാങ്കുകളിലുമായി 2021-22ല് 25967 കോടിയായിരുന്നത് 2022-23-ല് 25692 കോടിയായി കുറഞ്ഞു.

ഈ സാമ്പത്തികവര്ഷം സെപ്റ്റംബര് 30 വരെ ഇത് 13,204 കോടി മാത്രമാണ്. വ്യവസായമേഖലയിലും കുറഞ്ഞുവരുന്ന പ്രവണതയാണ്. 2021-22ല് 35,688 കോടിയായിരുന്നത് 2022-23ല് 21,746 കോടിയായി കിട്ടാക്കടം കുറഞ്ഞു.

ഈ വര്ഷം സെപ്റ്റംബര് 30 വരെ 8992 കോടിയാണ്. അതേസമയം, റിസർവ് ബാങ്കിനുകീഴില് രൂപവത്കരിച്ച നാഷണല് അസറ്റ് റീ കണ്സ്ട്രക്ഷന് കമ്പനി വഴി കിട്ടാക്കടം കുറയ്ക്കാനുള്ള ഇടപെടലുകള് ആരംഭിച്ചു.

ആസ്തികള് കണ്ടുകെട്ടി ലേലം ചെയ്യുന്നതടക്കമുള്ള നടപടികളാണ് കമ്പനി നടത്തിവരുന്നത്. ഇത്തരത്തില് എല്ലാ പൊതുമേഖലാ ബാങ്കുകളില്നിന്നുമായി 11,617 കോടി രൂപയുടെ ആസ്തി കമ്പനി സ്വരൂപിച്ച് ലേലംചെയ്ത് മുതല്ക്കൂട്ടിയിട്ടുണ്ട്.

കിട്ടാക്കടങ്ങള് കുറയുന്നതിന്റെ കാരണമായി വിദഗ്ധര് പറയുന്നത്
*പുതിയ വായ്പകള് അനുവദിക്കുന്നതിനുള്ള കര്ശന നിയന്ത്രണവും നിരീക്ഷണവും.
*സാമ്പത്തികവളര്ച്ച
*ബാങ്കുകളുടെ റിസ്ക് മാനേജ്മെന്റ് പരിശീലനം.

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടങ്ങള്: (തുക കോടിയില്)
ബാങ്ക് ഓഫ് ബറോഡ- 33,968
ബാങ്ക് ഓഫ് ഇന്ത്യ- 31,719
ബാങ്ക് ഓഫ് മഹാരാഷ്ട്ര- 4017
കാനറ ബാങ്ക്- 43,956
സെന്ട്രല് ബാങ്ക് ഓഫ് ഇന്ത്യ- 10,666
ഇന്ത്യന് ബാങ്ക്- 24,488
ഇന്ത്യന് ഓവര്സീസ് ബാങ്ക്- 9893
പഞ്ചാബ് ആന്ഡ് സിന്ധ് ബാങ്ക്- 5106
പഞ്ചാബ് നാഷണല് ബാങ്ക്- 65,563
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 86,974
യൂകോ ബാങ്ക്- 6939
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ- 54012
(റിസര്വ് ബാങ്ക് കണക്ക്)

X
Top