Alt Image
യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

എന്‍പിഎസ് ഭാഗിക പിന്‍വലിക്കല്‍: നിയമം മാറുന്നു, ബാധിക്കുന്നത് ആരെയെല്ലാം?

ന്യൂഡല്‍ഹി: നാഷണല്‍ പെന്‍ഷന്‍ സ്‌ക്കീമില്‍ (എന്‍പിഎസ്) നിന്നും സെല്‍ഫ്-ഡിക്ലറേഷന്‍ വഴി ഓണ്‍ലൈന്‍ ഭാഗിക പിന്‍വലിക്കല്‍, സര്‍ക്കാര്‍ മേഖല വരിക്കാര്‍ക്ക് 2023 ജനുവരി 1 മുതല്‍ ലഭ്യമാകില്ല. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ വരിക്കാരെ എന്‍പിഎസ് നിയമമാറ്റം ബാധിക്കും. നോഡല്‍ ഓഫീസുകള്‍ വഴി മാത്രമേ പുതിയ നിയമമനുസരിച്ച് സര്‍ക്കാര്‍ മേഖല വരിക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകൂ.

‘പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കപ്പെടുകയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ മേഖലയിലെ വരിക്കാരും (കേന്ദ്ര/ സംസ്ഥാന സര്‍ക്കാരും കേന്ദ്ര/സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങളും) ബന്ധപ്പെട്ട നോഡല്‍ ഓഫീസുകള്‍ മുഖേന അവരുടെ അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്,” പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) 2022 ഡിസംബര്‍ 23-ന് സര്‍ക്കുലറില്‍ പറഞ്ഞു.

അതേസമയം, സെല്‍ഫ് ഡിക്ലറേഷന്‍ വഴിയുള്ള ഭാഗിക പിന്‍വലിക്കല്‍ സര്‍ക്കാറിതര സന്നദ്ധ എന്‍പിഎസ് വരിക്കാര്‍ക്ക് തുടര്‍ന്നും ലഭ്യമാകും.’വോളണ്ടറി വിഭാഗത്തില്‍ പെടുന്ന വരിക്കാര്‍ക്ക് (എല്ലാ പൗരന്മാരും കോര്‍പ്പറേറ്റുകളും) സര്‍ക്കുലറില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ പ്രക്രിയ ഉപയോഗിക്കുന്നത് തുടരാം,” റെഗുലേറ്റര്‍ പറഞ്ഞു.

X
Top