മുംബൈ: 250 മെഗാവാട്ട് സോളാർ പിവി പദ്ധതിയുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എൻടിപിസി പ്രസ്താവനയിൽ അറിയിച്ചു. 250 മെഗാവാട്ടിന്റെ മുഴുവൻ ശേഷിയും വിജയകരമായ കമ്മീഷൻ ചെയ്തതിന്റെ ഫലമായി രാജസ്ഥാനിലെ ബിക്കാനീറിലെ (ശംബു കി ബുർജ്-1) സോളാർ പിവി പ്രോജക്‌റ്റിന്റെ വാണിജ്യ പ്രവർത്തനം 06 ഓഗസ്റ്റ് 2022 00:00 മണിക്ക് ആരംഭിച്ചതായി എൻടിപിസി പ്രഖ്യാപിച്ചു.
ഇതോടെ എൻടിപിസിയുടെ ഏകികൃത സ്ഥാപിത വാണിജ്യ ശേഷി 55068 മെഗാവാട്ടും എൻടിപിസിയുടെ ഗ്രൂപ്പ് സ്ഥാപിത വാണിജ്യ ശേഷി 69433 മെഗാവാട്ടായും മാറും.
വൈദ്യുതി ഉൽപാദനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ് എൻടിപിസി ലിമിറ്റഡ്. ഇന്ത്യയിലെ സംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡുകളിലേക്കുള്ള വൈദ്യുതി ഉൽപാദനവും വിതരണവുമാണ് എൻടിപിസിയുടെ പ്രധാന പ്രവർത്തനം.