ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

എന്‍എസ്‌ഡിഎല്‍ ഐപിഒ ഏപ്രില്‍ ആദ്യം നടന്നേക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഡെപ്പോസിറ്ററി ആയ നാഷണല്‍ സെക്യൂരിറ്റീസ്‌ ഡെപ്പോസിറ്ററി ലിമിറ്റഡി (എന്‍എസ്‌ഡിഎല്‍)ന്റെ ഐപിഒ ഏപ്രില്‍ ആദ്യം നടക്കുമെന്ന്‌ ഇകണോമിക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. 3000 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌.

എന്‍എസ്‌ഡിഎല്ലിന്റെ ഐപിയ്‌ക്ക്‌ കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌ സെബിയുടെ തത്വത്തിലുള്ള അനുമതി ലഭിച്ചത്‌. ഈ വര്‍ഷം സെപ്‌റ്റംബറില്‍ അനുമതിയുടെ കാലാവധി കഴിയും. അതിനാല്‍ സെബിയുടെ അന്തിമമായ ക്ലിയറന്‍സിനായി എന്‍എസ്‌ഡിഎല്‍ ശ്രമിക്കുകയാണ്‌.

ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി 5.72 കോടി നിലവിലുള്ള ഓഹരികളാണ്‌ വില്‍ക്കുന്നത്‌. ഐപിഒയ്‌ക്കു ശേഷം ഏപ്രിലില്‍ തന്നെ തന്നെ ലിസ്റ്റിംഗ്‌ നടക്കും.

നേരത്തെ മാര്‍ച്ചില്‍ ഐപിഒ നടത്താനായിരുന്നു നീക്കം. വിപണിയിലെ തിരുത്തല്‍ മൂലം ഐപിഒ വൈകിപ്പിക്കുകയായിരുന്നു. തിരുത്തല്‍ മൂലം വിപണിയിലെ ഇടപാടുകള്‍ കുറഞ്ഞെങ്കിലും എന്‍എസ്‌ഡിഎല്ലിന്റെ സാമ്പത്തിക നില ശക്തമായി തുടരുകയാണ്‌.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 30 ശതമാനമാണ്‌ എന്‍എസ്‌ഡിഎല്‍ കൈവരിച്ച ലാഭവളര്‍ച്ച. മുന്‍വര്‍ഷം സമാന കാലയളവിലെ 66.09 കോടി രൂപയില്‍ നിന്നും 85.8 കോടി രൂപയായണ്‌ ലാഭം വളര്‍ന്നത്‌.

16 ശതമാനം വളര്‍ച്ചയോടെ 391.21 കോടി രൂപ വരുമാനം കൈവരിച്ചു. ഓഹരിയുടമകളായ ഐഡിബിഐ ബാങ്ക്‌, എന്‍എസ്‌ഇ, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, യൂണിയന്‍ ബാങ്ക്‌ എന്നിവ ഓഹരികള്‍ വിറ്റഴിക്കും.

ഐപിഒ രേഖകള്‍ സമര്‍പ്പിക്കുന്ന സമയത്ത്‌ എന്‍എസ്‌ഡിഎല്ലിലെ രണ്ട്‌ ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ അറിയിച്ചിരുന്നു. ഐഡിബിഐ ബാങ്കും എന്‍എസ്‌ഇയും എന്‍എസ്‌ഡിഎല്ലിന്റെ യഥാക്രമം 26 ശതമാനവും 24 ശതമാനവും ഓഹരികളാണ്‌ കൈവശം വെക്കുന്നത്‌.

എസ്‌ബിഐ (അഞ്ച്‌ ശതമാനം), യൂണിയന്‍ ബാങ്ക്‌ (2.8 ശതമാനം), കാനറാ ബാങ്ക്‌ (2.3 ശതമാനം) എന്നിവയാണ്‌ മറ്റ്‌ ഓഹരിയുടമകള്‍.

ഐഡിബിഐ ബാങ്ക്‌ 2.22 കോടി ഓഹരികളും എന്‍എസ്‌ഇ 1.80 കോടി ഓഹരികളും യൂണിയന്‍ ബാങ്ക്‌ 56.25 ലക്ഷം ഓഹരികളും എസ്‌ബിഐ 40 ലക്ഷം ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കും. ബിഎസ്‌ഇയില്‍ ആയിരിക്കും എന്‍എസ്‌ഡിഎല്‍ ലിസ്റ്റ്‌ ചെയ്യുന്നത്‌.

X
Top