
ന്യൂഡല്‍ഹി: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്കായി സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചിരിക്കയാണ് മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനമായ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍). ലിസ്റ്റിംഗ് പദ്ധതികള്‍ ഫലപ്രാപ്തിയിലെത്തിയാല്‍, ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ ഡിപ്പോസിറ്ററി സേവന കമ്പനിയായി എന്‍എസ്ഡിഎല്‍ മാറും.ല്‍ സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ്(സിഡിഎസ്എല്‍) 2017 ല്‍ വിപണി അരങ്ങേറ്റം കുറിച്ചിരുന്നു.
പ്രമോട്ടര്‍ഗ്രൂപ്പുകളുടെ 57,260,001 ഓഹരികളാണ് എന്‍എസ്ഡിഎല്‍ ഐപിഒ വഴി ഇഷ്യു ചെയ്യുക. ഐഡിബിഐ ബാങ്ക് ലിമിറ്റഡ് (22,220,000 ഇക്വിറ്റി ഷെയറുകള്‍ വരെ), നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (18,000,001 ഇക്വിറ്റി ഷെയറുകള്‍ വരെ), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (5,625,000 ഇക്വിറ്റി ഷെയറുകള്‍ വരെ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (4,000,000 ഇക്വിറ്റി ഷെയറുകള്‍ വരെ), എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് (4,000 ഇക്വിറ്റി ഷെയറുകള്‍ വരെ), എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് (4,000,000 ഇക്വിറ്റി ഷെയറുകള്‍ വരെ) എന്നിവ ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്യും. യോഗ്യതയുള്ള ജീവനക്കാര്‍ക്ക് ഓഫര്‍ വിലയില്‍ ഓഹരികള്‍ നീക്കിവയ്ക്കാന്‍ പദ്ധതിയുണ്ട്.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലായിരിക്കും (ബിഎസ്ഇ) ലിസ്റ്റിംഗ്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവഇഷ്യുവിന് മേല്‍നോട്ടം വഹിക്കും. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) കീഴിലുള്ള എന്‍എസ്ഡിഎല്‍, ഇന്ത്യന്‍ ധനകാര്യ, സെക്യൂരിറ്റീസ് വിപണികളിലെ പ്രധാന ഡെപോസിറ്ററിയാണ്.
ഇഷ്യൂ ചെയ്യുന്നവരുടെ എണ്ണം, വിപണി വിഹിതം, ആസ്തികളുടെ മൂല്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനം. രാജ്യത്ത് സെക്യൂരിറ്റികളുടെ ഡീമെറ്റീരിയലൈസേഷന് തുടക്കമിട്ട എന്‍എസ്ഡിഎല്‍ ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയില്‍ ഒരു പ്രധാന സ്ഥാനം വഹിക്കുന്നു.