മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ 10 ലക്ഷത്തിന്റെ വര്‍ദ്ധന. 13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കൂട്ടിച്ചേര്‍ക്കലാണ് എക്സ്ചേഞ്ച് ജൂലൈയില്‍ നടത്തിയത്. പ്ലാറ്റ്ഫോമിലെ സജീവ ഉപയോക്താക്കളുടെ മൊത്തം എണ്ണം 3.19 കോടിയാണ്.
ജൂണിലെത് 3.09 കോടി മാത്രമായിരുന്നു. അതായത്,10.4 ലക്ഷം പേരുടെ വര്‍ദ്ധന. 2022 ജൂണിന് ശേഷമുള്ള വലിയ നേട്ടമാണിത്.
12 മാസത്തില്‍ ഒരു ട്രേഡ് നടത്തിയ വ്യക്തിയെ ആണ് സജീവ ക്ലയിന്റായി കണക്കാക്കുന്നത്. ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും ജൂലൈയില്‍ വ്യാപക മുന്നേറ്റം നടത്തിയിരുന്നു. ഇതാണ് ഓഹരിവിപണിയില്‍ നിക്ഷേപകരുടെ താല്പര്യം വര്‍ദ്ധിപ്പിച്ചത്.
ജൂലൈയില്‍, സിഡിഎസ്എല്‍, എന്എസ്ഡിഎല് എന്നീ രണ്ട് ഡിപ്പോസിറ്ററികളിലായി 30 ലക്ഷത്തോളം പുതിയ ഡീമാറ്റ അക്കൗ്ണ്ടുകള് തുറന്നു.2022 ജനുവരിയ്ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്ക്. മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 12.35 കോടിയാണ്.
എന്‍എസ്ഇയിലെ ക്ലയിന്റുകളില്‍ 61.15 ശതമാനവും 5 മികച്ച ബ്രോക്കര്മാരിലാകുമ്പോള് മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലും ഡീമാറ്റുകള് കൂട്ടിച്ചേര്‍ക്കുന്നതിലും സിഡിഎസ്എല്‍ മേധാവിത്തം തുടരുന്നു.