മുംബൈ: അദാനി ഗ്രൂപ്പിലെ മൂന്ന് ഓഹരികള്‍ മാര്‍ച്ച് 17 മുതല്‍ എന്‍എസ്ഇ ഹ്രസ്വകാല അഡീഷണല്‍ സര്‍വൈലന്‍സ് മെഷര്‍ (എഎസ്എം) ചട്ടക്കൂടില്‍ നിന്ന് പുറത്തായി.
അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി വില്‍മര്‍ ഓഹരികളാണ് എട്ട് ദിവസത്തിന് ശേഷം നിരീക്ഷണ ചട്ടക്കൂടില്‍ നിന്നും മോചിതമായത്. 2023 മാര്‍ച്ച് 17 ന് പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ 10 സെക്യൂരിറ്റികളെ എഎസ്എം ചട്ടക്കൂടില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് എന്‍എസ്ഇ സര്ക്കുലര്‍ പറയുന്നു.
ഇതില്‍ അദാനി ഗ്രൂപ്പും പെടും. കൂടാതെ, ഈ സെക്യൂരിറ്റികളില്‍ ‘നിലവിലുള്ള എല്ലാ ഡെറിവേറ്റീവ് കരാറുകളിലും എഎസ്എമ്മിന് മുമ്പായി മാര്‍ജിനുകള്‍ പുനഃസ്ഥാപിക്കണം’ എക്‌സ്‌ചേഞ്ച് പറഞ്ഞു.
ചട്ടക്കൂടില്‍ നിന്ന് ഒഴിവാക്കിയ മറ്റ് സ്റ്റോക്കുകള്‍ ഇവയാണ് — കിരി ഇന്‍ഡസ്ട്രീസ്, ടാറ്റ ടെലിസര്‍വീസസ്, യൂണിഇന്‍ഫോ ടെലികോം സര്‍വീസസ്, ഡി ബി റിയല്‍റ്റി, പെന്നാര്‍ ഇന്‍ഡസ്ട്രീസ്, ഫോക്കസ് ലൈറ്റിംഗ് ആന്‍ഡ് ഫിക്ചേഴ്‌സ്, ഗീകെ വയറുകള്‍.
മാര്‍ച്ച് 17 വരെയുള്ള ഓപ്പണ്‍ പൊസിഷനുകളിലും മാര്‍ച്ച് 20 ന് രൂപപ്പെടുന്ന പുതിയ പൊസിഷനുകളിലും മാര്‍ജിന്‍ നിരക്ക് 50% അല്ലെങ്കില്‍ നിലവിലുള്ള മാര്‍ജിന്‍, ഏതാണ് ഉയര്‍ന്നത്, എന്‍എസ്ഇ ബാധകമാക്കിയിരിക്കുന്നു. കൂടാതെ 2023 മുതല്‍ പരമാവധി മാര്‍ജിന്‍ നിരക്ക് 100% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
ബിഎസ്ഇയില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ നേരിയ നേട്ടത്തില്‍ 1842.60 രൂപയില്‍ ക്ലോസ് ചെയ്തു. അദാനി വില്‍മര്‍ 1.4 ശതമാനം ഇടിഞ്ഞ് 420.95 രൂപയിലും അദാനി പവര്‍ 1.7 ശതമാനം ഇടിഞ്ഞ് 198.75 രൂപയിലുമെത്തി.
മാര്‍ച്ച് 8ന്, എന്‍എസ്ഇ ഹ്രസ്വകാല എഎസ്എ ചട്ടക്കൂടിന് കീഴില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി വില്‍മര്‍ എന്നിവയെ ഉള്‍പ്പെടുത്തിയത്.