Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇക്വിറ്റി, എഫ്ആന്റ്ഒ ഇടപാട് ചാര്‍ജ്ജ് എന്‍എസ്ഇ പിന്‍വലിച്ചു

മൂംബൈ: ഇക്വിറ്റി,ക്യാഷ്, ഡെറിവേറ്റീവ് വിഭാഗങ്ങളിലെ 6 ശതമാനം ഇടപാട് ചാര്‍ജ്ജ് പിന്‍വലിച്ചിരിക്കയാണ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ). ട്രാന്‍സാക്ഷന്‍ ചാര്‍ജുകളിലെ 6 ശതമാനം വര്‍ദ്ധനവ് ഏപ്രില്‍ 1 മുതല്‍ ഇല്ലാതാകുമെന്ന് എന്‍എസ്ഇ ബോര്‍ഡ് അറിയിക്കുന്നു.

എന്‍എസ്ഇ ഐപിഎഫ്ടി കോര്‍പ്പസ് വ്യവസ്ഥാപിതമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്വിറ്റി മാര്‍ക്കറ്റ് സെഗ്മെന്റിലും ഇക്വിറ്റി ഫ്യൂച്ചറുകളിലും എന്‍എസ്ഇ ഐപിഎഫ്ടിക്കുള്ള സംഭാവന കോടി രൂപയ്ക്ക് 0.01 ത്തില്‍ നിന്നും 10 രൂപയായും 0.01 രൂപ യില്‍ നിന്നും 50 രൂപയായും പുനഃക്രമീകരിക്കാനും തീരുമാനിച്ചു.

എന്‍എസ്ഇയുടെ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ഫണ്ട് ട്രസ്റ്റാണ് എന്‍എസ്ഇ ഐപിഎഫ്ടി.ക്ലെയ്മുകള്‍ നിവര്‍ത്തിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടംപരിഹാരം ലഭ്യമാക്കാനാണ് എന്‍എസ്ഇ നിക്ഷേപ സംരക്ഷണ ഫണ്ട് (ഐപിഎഫ്ടി) സ്ഥാപിച്ചത്. പൊതു പ്രതിനിധി, നിക്ഷേപക അസോസിയേഷന്‍ പ്രതിനിധി, ബോര്‍ഡ് അംഗങ്ങള്‍, എക്‌സ്‌ചേഞ്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ട്രസ്റ്റികളാണ് ഐപിഎഫ്ടി നിയന്ത്രിക്കുന്നത്.

എഫ് ആന്‍ഡ് ഒ കരാറുകളിലിന്മേല്‍ ചുമത്തുന്ന എസ്ടിടി (സെക്യൂരിറ്റീസ് ഇടപാട് നികുതി) 25 ശതമാനം വര്‍ധിപ്പിക്കാന്‍ ധനമന്ത്രാലയം വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു.

അതിന് പുറകെയാണ് എന്‍എസ്ഇയുടെ പ്രഖ്യാപനം. നിലവില്‍ ഒരു നിക്ഷേപകന്‍ വിറ്റുവരവില്‍ എസ്ടിടി,എക്‌സ്‌ചേഞ്ച് ചാര്‍ജുകള്‍, സ്റ്റാമ്പ് ഡ്യൂട്ടി, ജിഎസ്ടി, ബ്രോക്കറേജ്, സെബി ചാര്‍ജ്ജുകള്‍ എന്നിവ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്.

സെബിയുടെ പഠനമനുസരിച്ച്, ഇക്വിറ്റി എഫ് ആന്‍ഡ് ഒ വിഭാഗത്തിലെ വ്യക്തിഗത വ്യാപാരികളില്‍ 89 ശതമാനം (അതായത് 10 വ്യക്തിഗത വ്യാപാരികളില്‍ 9 പേര്‍) നഷ്ടം നേരിടുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി നഷ്ടം 1.1 ലക്ഷം രൂപയാണ്. സജീവ വ്യാപാരികളില്‍ 90 ശതമാനത്തിനും ഇതേ കാലയളവില്‍ ശരാശരി 1.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

X
Top