![](https://www.livenewage.com/wp-content/uploads/2023/02/NSE-Building1.jpg)
ബാങ്ക് നിഫ്‌റ്റിയുടെ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് കാലയളവ് കഴിയുന്ന ദിവസം വ്യാഴാഴ്‌ചയില്‍ നിന്ന് വെള്ളിയാഴ്‌ചയിലേക്ക് മാറ്റുന്നു. ജൂലായ് 14 മുതലാണ് പുതിയ ചട്ടം നിലവില്‍ വരുന്നത്.
ജൂലായ് ഏഴിന് ആണ് കരാറുകള്‍ കാലാവധി തീരുന്ന ദിവസം വെള്ളിയാഴ്‌ചയായി പുനര്‍നിശ്ചയിക്കുന്നത്. അന്ന് എല്ലാ ബാങ്ക് കരാറുകളുടെയും എക്‌സ്‌പയറി ഡേറ്റ് വെള്ളിയാഴ്‌ചയിലേക്ക് മാറ്റും. ജൂലായ് 14ന് ആയിരിക്കും ആദ്യമായി ഒരു കരാര്‍ വെള്ളിയാഴ്‌ച കാലയളവ് കഴിയുന്നത്.
നിലവില്‍ വ്യാഴാഴ്‌ചയാണ് ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് കരാറുകളുടെ കാലയളവ് അവസാനിക്കുന്നത്. ജൂലായ് മധ്യത്തോടെ ഇതില്‍ മാറ്റം വരും. വെള്ളിയാഴ്‌ച അവധിയാണെങ്കില്‍ തൊട്ടുമുമ്പുള്ള വ്യാപാര ദിവസമായിരിക്കും കരാര്‍ കാലാവധി തീരുന്നത്.
നിലവില്‍ ജൂലായ് 13ന് കാലാവധി തീരുന്ന കരാറുകള്‍ ജൂലായ് 14ന് മാത്രമേ അവസാനിക്കുകയുള്ളൂ. പ്രതിമാസ കരാറുകള്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്‌ച കാലാവധി അവസാനിക്കും.
നിലവില്‍ ഓഗസ്റ്റ് 31 വ്യാഴാഴ്‌ച കാലാവധി തീരുന്ന ബാങ്ക് നിഫ്‌റ്റി കരാര്‍ ഓഗസ്റ്റ് 25 വെള്ളിയാഴ്‌ച തന്നെ അവസാനിക്കും.