
കൊച്ചി: ഔദ്യോഗിക മൊബൈല്‍ ആപ്പായ എൻ.എസ്.ഇ ഇന്ത്യയും മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ ഉള്ളടക്കം ലഭ്യമാക്കുന്ന പുതുക്കിയ വെബ്‌സൈറ്റും പുറത്തിറക്കി എൻഎസ്‌ഇ.
രാജ്യത്തുടനീളമുള്ള നിക്ഷേപകരെ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന സാമ്ബത്തിക സംവിധാനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് എൻ.എസ്.ഇ ഇവ അവതരിപ്പിച്ചത്.
എൻ.എസ്.ഇയുടെ വെബ്‌സൈറ്റ് ഇപ്പോള്‍ നിലവിലുള്ള ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി എന്നീ ഭാഷകള്‍ക്ക് പുറമെ മലയാളം, അസമീസ്, ബംഗാളി, കന്നഡ, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുമാണ് ഉള്ളടക്കം ലഭ്യമാകുക.
യാത്രകള്‍ക്കിടയിലും സുരക്ഷിതവും കൂടുതല്‍ സവിശേഷതകള്‍ അടങ്ങിയതുമായ സംവിധാനമാണ് പുതുതായി അവതരിപ്പിച്ച മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകുന്നത്. ഈ ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡ് ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
സാമ്ബത്തിക സംവിധാനങ്ങളിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതാണ് ഈ പുതിയ നീക്കങ്ങളെന്നും പുതിയ സേവനങ്ങളും തത്സമയ വിവരങ്ങളും വഴി നിക്ഷേപകരെ കൂടുതല്‍ ശാക്തീകരിക്കുന്നതാണ് ഇവയെന്നും എൻഎസ്‌ഇ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ശ്രീരാം കൃഷ്ണൻ പറഞ്ഞു.