![](https://www.livenewage.com/wp-content/uploads/2022/08/nse1.jpg)
മുംബൈ: നിയമപരവും നിയന്ത്രണപരവുമായ കേസുകള്‍ തീര്‍പ്പാക്കുന്നത് വരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയ്ക്ക് (എന്‍എസ്ഇ) ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി ലഭ്യമാകില്ല. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇക്കാര്യം നേരത്തെ അറിയിച്ചതാണെന്ന് വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഐപിഒ അനുമതി ലഭ്യമാകാത്തത് ഓഹരി ഉടമകളായ ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, വിദേശ ഫണ്ടുകള്‍ എന്നിവയ്ക്ക് തിരിച്ചടിയാണ്.
മാത്രമല്ല, ഓഹരി അടിത്തറ വിപുലീകരിക്കാന്‍ ഐപിഒയിലൂടെ എന്‍എസ്ഇയ്ക്കാകും.ട്രേഡിംഗ് അംഗങ്ങള്‍ക്ക് തുല്യ പ്രവേശനം നല്‍കാത്ത കേസില്‍ എന്‍എസ്ഇ കുറ്റക്കാരായിരുന്നു. ഇതിന്റെ പേരില്‍ 11 ബില്യണ്‍ രൂപ പിഴയടക്കാനും രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണി ബാധ്യസ്ഥരാണ്.
അതേസമയം ഈ വര്‍ഷം ജനുവരിയില്‍ സെക്യൂരിറ്റീസ് ആന്റ് അപലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിന്റെ ചില ഭാഗങ്ങള്‍ മാറ്റിവയ്ക്കുകയും പിഴ കുറയ്ക്കുകയും ചെയ്തു. വിഷയം നിലവില്‍ സുപ്രീംകോടതി പരിഗണനയിലാണുള്ളത്. കോലൊക്കേഷന്‍ ഉള്‍പ്പടെ വേറെയും കേസുകള്‍ തീര്‍പ്പാക്കാതെയുണ്ട്.
ഇവയുടെ ഉത്തരവുകള്‍ സെബി തയ്യാറാക്കികൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.