![](https://www.livenewage.com/wp-content/uploads/2023/03/nse.jpg)
ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) തിങ്കളാഴ്ച എന്‍ വൈമെക്സ് ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍, പ്രകൃതിവാതകം എന്നിവയില്‍ രൂപയുടെ ഫ്യൂച്ചര്‍ കരാറുകള്‍ ആരംഭിച്ചു. കരാറുകള്‍ തുടങ്ങാനുള്ള അനുമതി മാര്‍ച്ചില്‍ നേടിയിരുന്നു. ഇതോടെ എനര്‍ജി ബാസ്‌കറ്റിലും മൊത്തത്തിലുള്ള ചരക്ക് വിഭാഗത്തിലും എന്‍എസ്ഇ ഉല്‍പ്പന്ന ഓഫര്‍ വിപുലീകരിക്കപ്പെട്ടു.
കരാറുകളുടെ സമാരംഭം വിപണി പങ്കാളികള്‍ക്ക് ഫലപ്രദമായ ട്രേഡിംഗ്, ഹെഡ്ജിംഗ് അവസരങ്ങള്‍ നല്‍കും. പ്രധാന ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ ഒരൊറ്റ ട്രേഡിംഗ് പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്സ്ചേഞ്ചിന്റെ (എന്‍വൈമെക്സ്) ഓയില്‍ ഫ്യൂച്ചര്‍ കരാറിന്റെ അടിസ്ഥാന ചരക്കാണ് ഡബ്ല്യുടിഐ.
കൂടാതെ, ക്രൂഡ് ഓയില്‍ ഡെറിവേറ്റീവുകള്‍ (ബ്രെന്റ്, ഡബ്ല്യുടിഐ) ചരക്ക് ഡെറിവേറ്റീവ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം ചെയ്യുന്ന ഉല്‍പ്പന്നങ്ങളാണ്.
വ്യക്തിഗത, കുടുംബ ഓഫീസ്, കോര്‍പ്പറേറ്റ് എഫ്പിഐകള്‍ എന്നിങ്ങനെ എല്ലാ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്കും (എഫ്പിഐ) വ്യാപാരം നടത്താന്‍ അനുവാദമുണ്ട്.
ഫെബ്രുവരിയില്‍ എന്‍എസ്ഇ, സിഎംഇ ഗ്രൂപ്പുമായി ഡാറ്റാ ലൈസന്‍സിംഗ് കരാര്‍ ഒപ്പിട്ടിരുന്നു. നൈമെക്സ് ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍, പ്രകൃതിവാതക ഡെറിവേറ്റീവ് കരാറുകള്‍ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്യാനും വ്യാപാരം നടത്താനും തീര്‍പ്പാക്കാനും ഈ കരാര്‍ എന്‍എസ്ഇയെ അനുവദിക്കുന്നു.