ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എന്‍എസ്ഇ-500 കമ്പനികളില്‍ സ്ത്രീ ഡയറക്ടര്‍മാര്‍ 18%

ന്യൂഡെല്‍ഹി: എന്‍എസ്ഇ യില്‍ ലിസ്റ്റ് ചെയ്ത 500 ടോപ് കമ്പനികളുടെ ഡയറക്ടര്‍മാരില്‍ 18 ശതമാനം സ്ത്രീകള്‍. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവിലെ പഠന റിപ്പോര്‍ട്ടിലാണ് പ്രമുഖ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ വനിതാ പ്രാധിനിത്യം കൂടി വരികയാണെന്ന് വ്യക്തമാക്കുന്നത്.

കോര്‍പറേറ്റ് ഇന്ത്യ: വിമന്‍ ഓണ്‍ ബോര്‍ഡ്സ് എന്ന പേരില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ അഡൈ്വസറി സര്‍വീസാണ് പഠനം നടത്തിയത്. ആഗോളതലത്തില്‍ കോര്‍പറേറ്റ് ബോര്‍ഡ്റൂമുകളിലെ സ്ത്രീ പങ്കാളിത്തം 24 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.

കമ്പനി ബോര്‍ഡുകളില്‍ വനിതകളെ നിയമിക്കുന്നതില്‍ ഇന്ത്യയും പുരോഗതി കൈവരിച്ചിട്ടുണ്ട്. 2014 ല് ആറ് ശതമാനമായിരുന്ന വനിത പ്രാതിനിധ്യം അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ 14 ശതമാനമായി ഉയര്‍ന്നു. നിഫ്റ്റി-500 കമ്പനികളുടെ ഡയറക്ടര്‍മാരില്‍ ഇപ്പോള്‍ 17.6 ശതമാനവും വനിതകളാണ്.

വനിതാ ഡയറക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ശതമാനം മാത്രമാണ് വര്‍ധന. നിലവിലെ നിരക്കുകളുടെ അടിസ്ഥാനത്തില്‍, ബോര്‍ഡുകളില്‍ 30 ശതമാനം ലിംഗ വൈവിധ്യം കൈവരിക്കാന്‍ ഇന്ത്യയില്‍ 2058 വരെ സമയമെടുക്കുമെന്നും പഠനത്തില്‍ പറയുന്നു.

യൂറോപ്പും വടക്കേ അമേരിക്കയും സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ആഗോള ശരാശരിക്ക് മുകളിലാണ്, ഇവിടെ കമ്പനി ബോര്‍ഡുകളില്‍ യഥാക്രമം 34.4 ശതമാനവും 28.6 ശതമാനവും സ്ത്രീകളാണ്.

2021ല്‍ ബോര്‍ഡുകളില്‍ 44.5 ശതമാനം വനിതാ പ്രാതിനിധ്യവുമായി ഫ്രാന്‍സാണ് രാജ്യങ്ങളില്‍ മുന്നില്‍. 2022 മാര്‍ച്ച് 31ന്, നിഫ്റ്റി -500 കമ്പനി ബോര്‍ഡുകളില്‍ 48.6 ശതമാനം വനിതാ ഡയറക്ടര്‍മാരുണ്ടായിരുന്നു. 2021 മാര്‍ച്ച് 31 ന് ഇത് 45 ശതമാനവും, 2020 മാര്‍ച്ച് 31 ന് 44 ശതമാനവുമായിരുന്നുവെന്നും പഠനം പറയുന്നു.

അധികാര സ്ഥാനങ്ങളിലെത്തുന്ന സ്ത്രീകളുടെ ശരാശരി പ്രായം 58.7 വയസ്സും (2020 ല്‍ 56 വയസ്സ്) പുരുഷന്മാരുടെ ശരാശരി പ്രായം 62.3 വയസ്സുമാണ് (2020 ല്‍ 61 വയസ്സ്), ഈ പ്രായവ്യത്യാസം സാവധാനം കുറയുന്നുവെന്നും. ഇരുപത്തിരണ്ട് നിഫ്റ്റി-500 കമ്പനികളുടെ ബോര്‍ഡുകളില്‍ വനിതകള്‍ ചെയര്‍മാനും 25 വനിതകള്‍ സിഇഒമാരും, 62 പേര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുമാണ്.

മൊത്തത്തില്‍, നിഫ്റ്റി -500 കമ്പനികള്‍ക്ക് 2,960 കമ്മിറ്റികളുണ്ട്, ഓരോ സ്ഥാപനത്തിനും ശരാശരി 5.9 കമ്മിറ്റികള്‍. ഇതില്‍ 442 (14.9 ശതമാനം) സ്ത്രീകളും ബാക്കി 2,518 പേര്‍ പുരുഷന്മാരുമാണ് പഠനം വ്യക്തമാക്കുന്നു.

കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ലിംഗ വൈവിധ്യത്തിലെ മോശം പ്രകടനം തുടരുകയാണ്. പല കമ്പനികളും ബോര്‍ഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും പഠനം അഭിപ്രായപ്പെടുന്നു.

ലിംഗസമത്വം എന്നത് ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നാണ്, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രാജ്യത്തെ ഏറ്റവും മികച്ച ലിസ്റ്റുചെയ്ത 1000 കമ്പനികള്‍ കുറഞ്ഞത് ഒരു സ്വതന്ത്ര വനിതാ ഡയറക്ടറെയെങ്കിലും നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

X
Top