Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

ബാങ്ക്‌ നിഫ്‌റ്റി ഓപ്‌ഷന്‍ പ്രതിവാര കരാറുകള്‍ നിര്‍ത്തലാക്കുന്നു

മുംബൈ: ഒരു എക്‌സ്‌ചേഞ്ചില്‍ ഒരു പ്രതിവാര ഡെറിവേറ്റീവ്‌ കരാര്‍ മാത്രമേ പാടുള്ളൂവെന്ന സെബിയുടെ പുതിയ ഉത്തരവിനെ തുടര്‍ന്ന്‌ എന്‍എസ്‌ഇ നിഫ്‌റ്റി ബാങ്ക്‌, നിഫ്‌റ്റി മിഡ്‌കാപ്‌ സെലക്‌ട്‌, നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര കരാറുകള്‍ നിര്‍ത്തിലാക്കാന്‍ തീരുമാനിച്ചു.

50 ഓഹരികള്‍ ഉള്‍പ്പെടുന്ന നിഫ്‌റ്റിയെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര ഓപ്‌ഷന്‍ കരാര്‍ മാത്രമായിരിക്കും നവംബര്‍ 20നു ശേഷം ലഭ്യമാകുന്നത്‌.

ബാങ്ക്‌ നിഫ്‌റ്റി പ്രതിവാര കരാറില്‍ വ്യാപാരം നടക്കുന്ന അവസാന തീയതി നവംബര്‍ 13 ആയിരിക്കും. നിഫ്‌റ്റി മിഡ്‌കാപ്‌ സെലക്‌ട്‌, നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര കരാറുകളുടെ വ്യാപാരം യഥാക്രമം നവംബര്‍ 18നും നവംബര്‍ 19നും അവസാനിക്കും. പുതിയ കരാറുകള്‍ ഇതിനു ശേഷം വ്യാപാരത്തിന്‌ ലഭ്യമായിരിക്കില്ല.

സെബിയുടെ ഉത്തരവിനെ തുടര്‍ന്ന്‌ നവംബര്‍ 18നു ശേഷം സെന്‍സെക്‌സ്‌ 50, ബാങ്കക്‌സ്‌ എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര കരാറുകള്‍ ഉണ്ടാകില്ലെന്ന്‌ ബിഎസ്‌ഇ നേരത്തെ അറിയിച്ചിരുന്നു. സെന്‍സെക്‌സിനെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര ഓപ്‌ഷന്‍ കരാര്‍ മാത്രമാണ്‌ നിലനിര്‍ത്തുന്നത്‌.

ഓരോ എക്‌സ്‌ചേഞ്ചിനും ഒരു പ്രതിവാര ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാര്‍ മാത്രം മതിയെന്നതാണ്‌ സെബിയുടെ പുതിയ നിര്‍ദേശം. അത്‌ ഓരോ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെയും അടിസ്ഥാന സൂചികയുടെ കരാര്‍ ആയിരിക്കണം.

ഇത്‌ നവംബര്‍ 20 മുതല്‍ നടപ്പിലാക്കണമെന്നും സെബിയുടെ നിര്‍ദേശമുണ്ട്‌. നിലവില്‍ എന്‍എസ്‌ഇയ്‌ക്ക്‌ നാല്‌ പ്രതിവാര ഓപ്‌ഷന്‍ കരാറുകളാണുള്ളത്‌. ബിഎസ്‌ഇയ്‌ക്ക്‌ മൂന്നും.

നവംബര്‍ 20 മുതല്‍ ഇന്‍ഡക്‌സ്‌ ഫ്യൂച്ചേഴ്‌സ്‌ കരാറുകളുടെ മൂല്യം കുറഞ്ഞത്‌ 15 ലക്ഷം ആയി ഉയര്‍ത്തുക എന്നത്‌ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാണ്‌ സെബി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

X
Top