Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്  പ്രത്യേക വിഭാഗമാക്കാന്‍ എന്‍എസ്ഇ

കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) പ്രത്യേക വിഭാഗമായി സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എസ്എസ്ഇ) സ്ഥാപിക്കാന്‍ സെബിയുടെ തത്വത്തിലുള്ള അനുമതി ലഭിച്ചു. സോഷ്യല്‍ സെക്യൂരിറ്റി എക്സ്ചേഞ്ച് സ്ഥാപിക്കുന്ന കാര്യം 2019-20 കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യക്ഷേമം ലക്ഷ്യമാക്കിയുള്ള സന്നദ്ധ സ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്യുന്നതിനാണ് ഇത്. ഇതുവഴി സ്ഥാപനങ്ങള്‍ക്ക് ഓഹരി, കടപ്പത്രം, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ എന്നീ രീതികളില്‍ മൂലധന സമാഹരണം സാധ്യമാകും.
സോഷ്യല്‍ സെക്യൂരിറ്റി എക്സ്ചേഞ്ച് സ്ഥാപിക്കുന്ന ജോലികളുമായി തങ്ങള്‍ മുന്നോട്ടു പോകുകയാണെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ്കുമാര്‍ ചൗഹാന്‍ പറഞ്ഞു. രാജ്യത്തിന്‍റെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നേടാനിത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top