Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നിയമവിരുദ്ധ ട്രേഡിങിനെതിരെ എന്‍എസ്ഇയുടെ മുന്നറിയിപ്പ്

കൊച്ചി: ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്തു കൊണ്ട് നിയമ വിരുദ്ധ ട്രേഡിങ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) ഉപഭോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കി.

ശ്രീ പരാസ്‌നാഥ് കമ്മോഡിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ പരാസ്‌നാഥ് ബുള്ളിയന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഫാറി ടെലെ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവ പരാസ്‌നാഥ് കമ്മോഡിറ്റി എന്ന പേരിലുള്ള ടെലഗ്രാം ചാനല്‍ വഴിയും ഭരത് കുമാര്‍ എന്ന വ്യക്തി ട്രേഡ് വിത്ത് ട്രസ്റ്റ് എന്ന പേരിലുമാണ് ഇതു നടത്തുന്നതെന്ന് ശ്രദ്ധയില്‍ പെട്ടതായും എന്‍എസ്ഇ ചൂണ്ടിക്കാട്ടി.

ഈ സ്ഥാപനങ്ങള്‍ എന്‍എസ്ഇയില്‍ രജിസ്റ്റര്‍ ചെയ്തവയുമല്ല. ഇക്കാര്യത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

ഇത്തരം നിയമ വിരുദ്ധ ട്രേഡിങ് സംവിധാനങ്ങള്‍ എക്‌സ്‌ചേഞ്ച് അംഗീകരിച്ചവയല്ലെന്നും എന്‍എസ്ഇ വ്യക്തമാക്കി.

X
Top