രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

300 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദന ലക്ഷ്യം മറികടന്ന് എന്‍ടിപിസി

ന്യൂഡല്‍ഹി: പൊതുമേഖല ഊര്‍ജ്ജഭീമന്‍ എന്‍ടിപിസി നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 300 ബില്യണ്‍ യൂണിറ്റി (ബിയു) വൈദ്യുതി ഉത്പാദിപ്പിച്ചു.

2023 ജനുവരി 5 വരെ 73.7 ശതമാനം പിഎല്‍എഫ് (പ്ലാന്റ് ലോഡ് ഫാക്ടര്‍ അല്ലെങ്കില്‍ കപ്പാസിറ്റി വിനിയോഗം) ആണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ ഇത് 68.5 ശതമാനമായിരുന്നു.

മൊത്തത്തിലുള്ള അഖിലേന്ത്യ പിഎല്‍എഫ് 63.27 ശതമാനമാണ്. കഴിഞ്ഞ 279 ദിവസം കൊണ്ട് 300 ബിയു വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്ക്‌പ്പെട്ടത്. 2022 നെ അപേക്ഷിച്ച് 1 മാസം കുറവാണ് ഇത്രയും ഉത്പാദിപ്പിക്കാനെടുത്തത്.

2021-22ല്‍, ഫെബ്രുവരി 5ന് 300 ദിവസങ്ങള്‍ കൊണ്ട് കമ്പനി 300 ബിയു ജനറേഷന്‍ മാര്‍ക്ക് കടന്നു. 2022 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ കമ്പനി 295.4 ബിയു ഉത്പാദനം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 11.6 ശതമാനം വളര്‍ച്ച.

X
Top