ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

വൈദ്യുതി ഉൽപ്പാദനത്തിൽ 15 ശതമാനം വളർച്ച കൈവരിച്ച് എൻടിപിസി

ന്യൂഡെൽഹി: 2022 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ വൈദ്യുതി ഉൽപ്പാദനത്തിൽ 15.1 ശതമാനം വളർച്ച കൈവരിച്ചതായി എൻടിപിസി അറിയിച്ചു. പ്രസ്തുത കാലയളവിൽ 203.5 ബില്യൺ യൂണിറ്റിന്റെ (ബിയു) ഉൽപ്പാദനമാണ് കമ്പനി രേഖപ്പെടുത്തിയത്. 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത് 176.8 ബിയു ആയിരുന്നു.

ഉയർന്ന ഉൽപ്പാദന വളർച്ച ഈ വർഷത്തെ മെച്ചപ്പെട്ട പ്രകടനത്തെയും വൈദ്യുതി ആവശ്യകതയിലെ വർധനയെയും സൂചിപ്പിക്കുന്നതായി കമ്പനി പറഞ്ഞു. ഈ കാലയളവിൽ 90.22 ശതമാനം പ്ലാന്റ് ലോഡ് ഫാക്ടർ രേഖപ്പെടുത്തിയ ഉത്തർപ്രദേശിലെ എൻടിപിസി റിഹാൻഡ് (3,000 മെഗാവാട്ട്) കമ്പനിയുടെ ഏറ്റവും മികച്ച താപവൈദ്യുത നിലയമാണ്.

അതേസമയം അവലോകന കാലയളവിലെ എൻടിപിസി കൽക്കരി സ്റ്റേഷനുകളുടെ മൊത്തത്തിലുള്ള പിഎൽഎഫ് 76.3 ശതമാനമാണ്. എൻടിപിസിയുടെ മൊത്തം സ്ഥാപിതശേഷി 70,234 മെഗാവാട്ടാണ്.

കൂടാതെ കമ്പനി നിലവിൽ ഗ്രീൻ ഹൈഡ്രജൻ, മാലിന്യത്തിൽ നിന്ന് ഊർജം, ഇ-മൊബിലിറ്റി തുടങ്ങിയ പുതിയ ബിസിനസ് മേഖലകളിൽ അതിന്റെ കാൽപ്പാടുകൾ വികസിപ്പിക്കുകയാണ്. 

X
Top