രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഗന്ധർ സോളാർ പിവി പദ്ധതിയുടെ വാണിജ്യ പ്രവർത്തനം ആരംഭിച്ച് എൻടിപിസി

മുംബൈ: ഗുജറാത്തിലെ 20 മെഗാവാട്ട് ഗന്ധർ സോളാർ പിവി പദ്ധതിയിൽ 10 മെഗാവാട്ടിന്റെ (മെഗാവാട്ട്) ആദ്യ ഭാഗത്തിന്റെ വാണിജ്യ പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ച് സർക്കാർ ഉടമസ്ഥതിയിലുള്ള ഉർജ്ജ പ്രമുഖരായ എൻടിപിസി. വാണിജ്യ പ്രവർത്തനം 2022 ഓഗസ്റ്റ് 23, 00:00 മണിക്ക് ആരംഭിച്ചതായി എൻടിപിസി പ്രസ്താവനയിൽ പറഞ്ഞു.

ഇതോടെ എൻടിപിസിയുടെ ഏകികൃത സ്ഥാപിത വാണിജ്യ ശേഷി 55099 മെഗാവാട്ടായി ഉയർന്നപ്പോൾ എൻടിപിസിയുടെ ഗ്രൂപ്പ് സ്ഥാപിത-വാണിജ്യ ശേഷി 69464 മെഗാവാട്ടായി വർധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ കൂട്ടായ്മയാണ് എൻടിപിസി. വൈദ്യുതി ഉൽപാദന ബിസിനസിന്റെ മുഴുവൻ മൂല്യ ശൃംഖലയിലും ഇതിന് സാന്നിധ്യമുണ്ട്. കമ്പനിയിൽ ഇന്ത്യൻ സർക്കാരിന് 51.10% ഓഹരിയുണ്ട്.

കഴിഞ്ഞ ഒന്നാം പാദത്തിൽ എൻടിപിസിയുടെ ഏകീകൃത അറ്റാദായം 15.5% വർധിച്ച് 3,977.77 കോടി രൂപയായിരുന്നു. ചൊവ്വാഴ്ച ബിഎസ്ഇയിൽ എൻടിപിസിയുടെ ഓഹരികൾ 0.06 ശതമാനം ഇടിഞ്ഞ് 156.45 രൂപയിലെത്തി.

X
Top