Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എൻടിപിസി ഗ്രീൻ എനർജി ഐപിഒയ്ക്ക്

മുംബൈ: പൊതുമേഖലാ സ്ഥാപനമായ എൻടിപിസി അതിൻ്റെ പുനരുപയോഗ ഊർജ സബ്‌സിഡറിയായ എൻടിപിസി ഗ്രീൻ എനർജിയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇഷ്യൂവിലൂടെ 10,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

2025 സാമ്പത്തിക വർഷത്തോടെ പ്രാഥമിക വിപണിയിലെത്താൻ കമ്പനി ലക്ഷ്യമിടുന്നെന്ന് എൻടിപിസി ഗ്രീൻ സിഇഒ മോഹിത് ഭാർഗവ ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. “ഞങ്ങൾ മർച്ചൻ്റ് ബാങ്കർമാരെ നിയമിക്കുന്നതിനുള്ള പ്രക്രിയയിലാണ്, ഇന്ന് നമ്മൾ നിൽക്കുന്നിടത്ത് നിന്ന് വിപണിയിൽ എത്താൻ ഏകദേശം എട്ട് മുതൽ ഒമ്പത് മാസത്തെ പ്രക്രിയ ആവിശ്യമുണ്ട് ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക സോളാർ, ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവയിലുടനീളമുള്ള നിലവിലുള്ളതും ഭാവിയിലെതുമായ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി പറഞ്ഞു.

2022 മെയ് മാസത്തിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ്റെ 21,000 കോടി രൂപയുടെ ഐപിഒയ്ക്ക് ശേഷം ഒരു പൊതുമേഖലാ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി വിൽപ്പനയായിരിക്കും ഇത്.

ഗ്രീൻ എനർജി, ഗ്രീൻ ഹൈഡ്രജൻ എന്നിവയുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ അച്യുതപുരം മണ്ഡലത്തിലെ പുടിമടക ഗ്രാമത്തോട് ചേർന്നുള്ള 1,200 ഏക്കർ സ്ഥലത്ത് എൻടിപിസി ഗ്രീൻ എനർജി പുതിയൊരു ഹബ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

വരും വർഷങ്ങളിൽ 15.2 ജിഗാവാട്ട് മൂല്യമുള്ള പുതിയ തെർമൽ ഓർഡറുകൾ ലക്ഷ്യമിടുന്നതായി എൻടിപിസി അറിയിച്ചു.

2025 സാമ്പത്തിക വർഷത്തിൽ താപവൈദ്യുത പദ്ധതികൾക്കായി 10.4 GW മൂല്യമുള്ള ഓർഡറുകൾ നൽകാൻ ഉദ്ദേശിക്കുന്നതായും കമ്പനി വ്യക്തമാക്കിയത്.

2025 സാമ്പത്തിക വർഷത്തിൽ 2.8 ജിഗാവാട്ടും 2026 സാമ്പത്തിക വർഷത്തിൽ 1.5 ജിഗാവാട്ടും മൂല്യമുള്ള താപവൈദ്യുത പദ്ധതികൾ കമ്മീഷൻ ചെയ്യുമെന്നും എൻടിപിസി അറിയിച്ചു.

X
Top