മുംബൈ: പുനരുപയോഗ ഉർജ്ജ വിതരണത്തിനായി ഇന്ത്യൻ ആർമിയുമായി കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ച് സർക്കാർ ഉടമസ്ഥതിയിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി). കരാർ പ്രഖ്യാപിച്ചതിന് ശേഷം കമ്പനിയുടെ ഓഹരികൾ 1.5 ശതമാനം ഉയർന്ന് 168 രൂപയിലെത്തി.
അടുത്ത 27 വർഷത്തേക്ക് രാജ്യത്തിന്റെ ദേശീയ സോളാർ ഗ്രിഡിൽ നിന്ന് നേരിട്ട് 25 മെഗാവാട്ട് സോളാർ പവർ എടുക്കുന്നതിന് കരസേനയുടെ വെസ്റ്റേൺ കമാൻഡ് എൻടിപിസിയുമായി ഒരു ദീർഘകാല കരാർ ഒപ്പുവച്ചു. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ഇന്ത്യൻ സായുധ സേനയുടെ ആദ്യ കരാറാണിത്.
അതേസമയം പുതിയ നീക്കം വെസ്റ്റേൺ കമാൻഡിന്റെ ഊർജ്ജ പോർട്ട്ഫോളിയോയുടെ 38 ശതമാനം വരെ ഡീകാർബണൈസ് ചെയ്യുമെന്നും, അതിലൂടെ ഖജനാവിന് ഗണ്യമായ ലാഭം ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കരാർ പ്രകാരം മഹാരാഷ്ട്രയിലെ ഷോലാപൂരിൽ നിന്നാണ് ഉർജ്ജ വിതരണം നടത്തുന്നത്.