കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കൽക്കരി ഉൽപാദനത്തിൽ 62% വളർച്ച രേഖപ്പെടുത്തി എൻടിപിസി

മുംബൈ: ഓഗസ്റ്റ് മാസം 7.36 എംഎംടിയുടെ കൽക്കരി ഉൽപ്പാദനം രേഖപ്പെടുത്തി എൻടിപിസി. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 4.55 എംഎംടിനെ അപേക്ഷിച്ച് 62 ശതമാനത്തിന്റെ ശക്തമായ വളർച്ച രേഖപ്പെടുത്തി.

സൂക്ഷ്മമായ ആസൂത്രണം, വിഭവസമാഹരണം, നിരന്തര നിരീക്ഷണം എന്നിവയിലൂടെ മൺസൂൺ കാലയളവിൽ കമ്പനി ഗണ്യമായ വളർച്ച കൈവരിച്ചതായും. തടസ്സമില്ലാത്തതും താങ്ങാനാവുന്നതുമായ വൈദ്യുതി ഉൽപ്പാദനം ഉറപ്പാക്കാൻ സഹായിക്കുന്ന വളർച്ച നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എൻടിപിസി ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

2021 ഓഗസ്റ്റിലെ 5.47 എംഎംടിയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം കമ്പനി 7.52 എംഎംടി കൽക്കരി അതിന്റെ ക്യാപ്റ്റീവ് മൈനുകളിൽ നിന്ന് അയച്ചു. ഇതിൽ കമ്പനി 37 ശതമാനം വളർച്ച രേഖപ്പെടുത്തി. കൽക്കരി ഖനികളിൽ നിന്നുള്ള കൽക്കരി ഉൽപ്പാദനം വർധിപ്പിക്കാൻ എൻടിപിസി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

X
Top