
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി, 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 4776.61 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി. 2022 സാമ്പത്തിക വര്‍ഷത്തിലെ 4498.58 കോടി രൂപയില്‍ നിന്ന് 6.18% വും മുന്‍പാദത്തിലെ 3338.45 കോടി രൂപയില്‍ നിന്ന് 43.07% വര്‍ധനവാണിത്. 42.50% ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
വരുമാനം 37 ശതമാനമുയര്‍ന്ന് 41,410.50 കോടി രൂപയും എബിറ്റ 36 ശതമാനമുയര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ 13,239 കോടി രൂപയായപ്പോള്‍ പ്രവര്‍ത്തന മാര്‍ജിന്‍ 16 ബേസിസ് പോയിന്റ് താഴ്ന്ന് 31.97 ശതമാനത്തിലൊതുങ്ങി. മൊത്തം ചെലവിലെ പ്രധാന ഘടകമായ ഇന്ധന വില തുടര്‍ച്ചയായി നോക്കുമ്പോള്‍ 20.5 ശതമാനം താഴ്ചയും വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.
20,997 കോടി രൂപയാണ് ഈയിനത്തില്‍ കമ്പനി രേഖപ്പെടുത്തിയത്. വൈദ്യുതി ഉത്പാദനത്തില്‍ നിന്നുള്ള വരുമാനം 40697 കോടി രൂപയാണ്. വാര്‍ഷിടാസ്ഥാനത്തില്‍ 37 ശതമാനവും തുടര്‍ച്ചയായി നോക്കുമ്പോള്‍ വെറും 0.4 ശതമാനവും ഉയര്‍ച്ച.