രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കല്‍ക്കരി ഖനന പ്രവര്‍ത്തനങ്ങള്‍ കൈയ്യൊഴിയാന്‍ എന്‍ടിപിസി, ബിസിനസ് അനുബന്ധ സ്ഥാപനത്തിലേയ്ക്ക് മാറ്റും

മുംബൈ: പൂര്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനം എന്ടിപിസി മൈനിംഗ് ലിമിറ്റഡിലേക്ക് കല്ക്കരി ഖനന പ്രവര്ത്തനങ്ങള് മാറ്റാന് എന്ടിപിസി ലിമിറ്റഡ്. ഇതിനുള്ള അനുമതി, ഡയറക്ടര്‍ ബോര്ഡ് പൊതുമേഖല സ്ഥാപനത്തിന് നല്‍കി.2023 സാമ്പത്തിക വര്‍ഷത്തില്‍, കല്‍ക്കരി ഖനന ബിസിനസ്സ് 4,012 കോടി രൂപ വരുമാനം നേടിയിരുന്നു.

മൊത്തം വരുമാനത്തിന്റെ 2.25%. എന്‍ടിപിസി ലിമിറ്റഡിന്റെ 100% അനുബന്ധ സ്ഥാപനമാണ് എന്‍ടിപിസി മൈനിംഗ്. ഖനന ബിസിനസ്സ് ഏറ്റെടുക്കുന്നതിനായി 2019 ലാണ് കമ്പനി സംയോജിക്കപ്പെട്ടത്.

കല്‍ക്കരി ഖനന ബിസിനസിന്റെ കൈമാറ്റത്തില്‍ നിന്ന് എന്‍ടിപിസിക്ക് 7,795 കോടി രൂപ ലഭിക്കും. ക്യാഷ് / ഇക്വിറ്റി ഷെയറുകള്‍ / ഡെറ്റ് ബാധ്യത എന്നിവയുടെ സംയോജനത്തിലൂടെ, അടയ്‌ക്കേണ്ട പുസ്തക മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് തുക. ഓഗസ്റ്റ് 10 നകം ബിസിനസ് അവസാനിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.

അതുകൊണ്ടുന്നെ ഉടന്‍ തന്നെ കരാറില്‍ ഒപ്പുവച്ചേയ്ക്കും. കരാര്‍ നടപ്പാക്കി ആറ് മാസത്തിനകം കൈമാറ്റം പൂര്‍ത്തിയാക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിക്കുന്നു.

X
Top