രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ എന്‍ടിപിസി

ന്യൂഡല്‍ഹി: മുന്‍നിര ഊര്‍ജ്ജ നിര്‍മ്മാതാക്കളായ എന്‍ടിപിസി ആണവറിയാക്ടറുകളുടെ നിര സ്ഥാപിക്കുന്നു. നെറ്റ്-സീറോ2070 പദ്ധതിയുടെ ഭാഗമായാണ് ഇത്.താപവൈദ്യുതി നിലയങ്ങള്‍ നിര്‍ത്തി ബഹിര്‍ഗമനം നാമമാത്രമാക്കുകയാണ് നെറ്റ്-സീറോ2070 ലക്ഷ്യം വയ്ക്കുന്നത്.

2040 ഓടെ 20 -30 ജിഗാവാട്ട് ആണവശേഷി സ്വായത്തമാക്കുമെന്ന് പൊതുമേഖല കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിനായി ചെറുകിട മോഡുലാര്‍ റിയാക്ടറുകള്‍ വിന്യസിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കും. നിലവില്‍ 70 ജിഗാവാട്ട് ഊര്‍ജ്ജ പ്ലാന്റുകളാണ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നത്.

അതില്‍ 80 ശതമാനവും കല്‍ക്കരി അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നതാണ്. പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായി കമ്പനി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായി ചര്‍ച്ചകള്‍ നടത്തി.കോര്‍പറേഷനുമായി ചേര്‍ന്നാണ് എന്‍ടിപിസി ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ ആണവ റിയാക്ടറുകളും ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കീഴിലാണ്. 6.8 ജിഗാവാട്ട് ശേഷിയുള്ള 22 പ്രവര്‍ത്തന ആണവ റിയാക്ടറുകളാണ് നിലവില്‍ ഇന്ത്യയിലുള്ളത്.

X
Top