
മുംബൈ: 2000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ ഭീമനായ എൻടിപിസി. സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ഇതിലൂടെ ലഭിക്കുന്ന വരുമാനം, മൂലധനച്ചെലവുകളുടെ ഫണ്ടിംഗ്, നിലവിലുള്ള വായ്പകളുടെ റീഫിനാൻസിംഗിനും മറ്റ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിനിയോഗിക്കുമെന്ന് എൻടിപിസി അതിന്റെ ഒരു റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി. വൈദ്യുതി ഉൽപാദനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് എൻടിപിസി ലിമിറ്റഡ്.
2022 ഓഗസ്റ്റ് 25-ന് 2,000 കോടി രൂപയുടെ സുരക്ഷിതമല്ലാത്ത നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ 7.44 ശതമാനത്തിന്റെ പ്രതിവർഷ കൂപ്പൺ നിരക്കിൽ 10 വർഷത്തെ ഡോർ ടു ഡോർ മെച്യുരിറ്റിയോടെ ഇഷ്യൂ ചെയ്യാൻ കമ്പനി തീരുമാനിച്ചതായി എൻടിപിസി കൂട്ടിച്ചേർത്തു. അതേപോലെ ഈ കടപ്പത്രങ്ങൾ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.