മുംബൈ: ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 5,000 കോടി രൂപയുടെ കടം സമാഹരിക്കാനുള്ള ടെൻഡർ പ്രഖ്യാപിച്ച് പൊതുമേഖലാ സ്ഥാപനമായ എൻടിപിസി. ആർഎഫ്‌പി (5,000 കോടി രൂപ ടേം ലോൺ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിനുള്ള അഭ്യർത്ഥന) വിഷയത്തിൽ ബാങ്കുകളുടെ/എഫ്‌ഐകളുടെ (ധനകാര്യ സ്ഥാപനങ്ങൾ) പങ്കാളിത്തം തങ്ങൾ ഇതിനാൽ തേടുന്നതായി ഒരു ടെൻഡർ രേഖയിൽ എൻടിപിസി പറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 31-ന് 11:00 മണി വരെ ബിഡ് സമർപ്പിക്കാമെന്നും, ബാങ്കുകളോ എഫ്‌ഐകളോ നൽകുന്ന ഏറ്റവും കുറഞ്ഞ വായ്പ തുക 500 കോടി രൂപയോ 500 കോടിയുടെ ഗുണിതമോ ആയിരിക്കണമെന്നും രേഖ വ്യക്തമാക്കുന്നു. വായ്പയിലൂടെ സമാഹരിക്കുന്ന തുക മൂലധന ചെലവുകൾക്കും വായ്പയുടെ റീഫിനാൻസിംഗിനും മറ്റ് കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാനാണ് എൻടിപിസി പദ്ധതിയിടുന്നത്.