ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എന്‍ടിടി ഡാറ്റ പേയ്‌മെന്റ് സര്‍വീസസിന് പേയ്മന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് ലഭ്യമായി

ന്യൂഡല്‍ഹി: എന്‍ടിടി ഡാറ്റ പേയ്‌മെന്റ് സര്‍വീസസ് ഇന്ത്യയ്ക്ക് (പഴയ ആറ്റം ടെക്‌നോളജീസ്), പേയ്‌മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് ലഭ്യമായി. പേയ്മന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തത്വത്തില്‍ അംഗീകാരം നല്‍കിയതായി കമ്പനി തിങ്കളാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയിലെ 6 ദശലക്ഷത്തിലധികം വ്യാപാരികള്‍ക്ക് സേവനം നല്‍കുന്ന കമ്പനിയാണ് എന്‍ടിടി ഡാറ്റ പേയ്‌മെന്റ് സര്‍വീസസ്.

ജപ്പാന്‍ ആസ്ഥാനമായുള്ള എന്‍ടിടി ഡാറ്റ കോര്‍പ്പറേഷന്റെ ഭാഗമാണ് കമ്പനി. ജപ്പാനിലെ ഏറ്റവും വലിയ കാര്‍ഡ് പേയ്‌മെന്റ് പ്രോസസ്സിംഗ് നെറ്റ്‌വര്‍ക്ക് കാഫിസ് (CAFIS) പ്രവര്‍ത്തിപ്പിക്കുന്നത് ഇവരാണ്. 1.5 ലക്ഷം കോടി മൂല്യമുള്ള വാര്‍ഷിക ഇടപാടാണ് കമ്പനി ഇന്ത്യയില്‍ നടത്തുന്നത്.

ഇടപാടുകളുടെ എണ്ണം 10 കോടിയിലധികം. ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ്‌വേ, കാര്‍ഡ് സൈ്വപ്പ് മെഷീന്‍, ഐവിആര്‍, മര്‍ച്ചന്റ് മൊബൈല്‍ ആപ്പുകള്‍, ബാങ്കുകള്‍ക്കുള്ള വൈറ്റ് ലേബല്‍ ചെയ്ത സൊല്യൂഷനുകള്‍ എന്നിവയ്‌ക്കൊപ്പം വിദ്യാഭ്യാസം, സര്‍ക്കാര്‍, റീട്ടെയില്‍, ബിഎഫ്എസ്‌ഐ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സേവനം നല്‍കുന്നു.വിപണി മേധാവിത്തം നേടുന്നതിന്റെ ഭാഗമായി ആറ്റം ടെക്‌നോളജീസിനെ 2019 ല്‍ ഏറ്റെടുത്തു.

പേയ്‌മെന്റ് അഗ്രഗേറ്റര്‍ ഒരു ബാങ്കോ നോണ്‍ബാങ്ക് സ്ഥാപനമോ ആകാം. ബാങ്കിതര പേയ്‌മെന്റ് അഗ്രഗേറ്ററുകള്‍ക്ക് മാത്രമേ ലൈസന്‍സ് ആവശ്യമുള്ളൂ. ബാങ്കുകള്‍ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേയ്‌മെന്റ് അഗ്രഗേഷന്‍ സേവനം നല്‍കുന്നതിനാലാണ് ഇത്.

എന്‍ടിടി ഡാറ്റയെക്കൂടാതെ റെസര്‍പേ, വണ്‍പേ,എംഎസൈ്വപ്പ്, ഈസ്ബസ്, ഇനോവിറ്റി തുടങ്ങിയവയ്ക്കും തത്വത്തില്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് ലഭ്യമായിട്ടുണ്ട്. ഡാറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, രാജ്യം 2222 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 71 ബില്യണ്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളാണ് രേഖപ്പെടുത്തിയത്. 2022-27 കാലയളവില്‍ മൊത്തം ഇടപാട് മൂല്യം 22.03 ശതമാനം സിഎജിആറില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു.

2027ഓടെ മൊത്തം മൂല്യം 53.59 ബില്യണ്‍ ഡോളര്‍ ആകും.

X
Top