Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

രാജ്യത്ത് ക്യാമ്പസ് റിക്രൂട്ട്മെന്റിൽ ഇടിവ്

ബെംഗളൂരു: ഐടി, ടെക് മേഖലകളിലെ മാന്ദ്യം കമ്പനികളിലുടനീളം കാര്യമായ പിരിച്ചുവിടലുകളിലേക്ക് വഴിമാറിയത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ ഈ മാന്ദ്യം കോളേജ് ക്യാമ്പസുകളിലും ചലനം സൃഷ്‌ടിച്ചു തുടങ്ങിയെന്നാണ് തോന്നുന്നത്.

അതുകൊണ്ടാവാം ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളിലെ ക്യാമ്പസ് പ്ലെയ്‌സ്‌മെന്റ് ഡ്രൈവ് നടന്നു കൊണ്ടിരിക്കുന്ന വേളയിൽ ഇത് നിശബ്‌ദമായി തുടരുകയാണെന്ന് വിദഗ്‌ധരും വ്യവസായ രംഗത്തെ പ്രമുഖരും അവകാശപ്പെടുന്നു.

“നിലവിലെ മാന്ദ്യം ഈ വർഷത്തെ ക്യാമ്പസ് നിയമനത്തെ തീർച്ചയായും ബാധിച്ചിട്ടുണ്ട്.” ഫോർകൈറ്റ്‌സിലെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്‌ടർ (APAC) കല്യാൺ ദുരൈരാജ് ബിസിനസ് ടുഡേയോട് പറഞ്ഞു. സാമ്പത്തിക അനിശ്ചിതത്വങ്ങൾ കാരണം, കമ്പനികൾ അവരുടെ നിയമന പദ്ധതികളിൽ ജാഗ്രത പുലർത്തുന്നു, അതിന്റെ ഫലമായി ഈ വർഷം ക്യാമ്പസ് റിക്രൂട്ട്‌മെന്റുകളുടെ എണ്ണത്തിൽ കുറവുണ്ടായി.

ടെക് റോളുകൾക്കായി നിയമിക്കുന്ന കമ്പനികളുടെ എണ്ണം കുറഞ്ഞതിനാൽ പ്ലെയ്‌സ്‌മെന്റിന് ഹാജരായ നിലവിലെ ബാച്ചിലെ വിദ്യാർത്ഥികൾ കടുത്ത മത്സരം നേരിടുമ്പോൾ, കഴിഞ്ഞ വർഷം മുതൽ സാധുതയുള്ള ജോലി ഓഫറുകൾ ഉണ്ടായിരുന്നിട്ടും മുൻ ബാച്ചുകളിലെ വിദ്യാർത്ഥികൾ ഇപ്പോഴും കമ്പനികളിൽ ഓൺബോർഡിംഗിനായി കാത്തിരിക്കുകയാണ്.

TCS, Infosys, Tech Mahindra, Capgemini, Accenture, Mphais, LTI Mindtree, തുടങ്ങിയ കമ്പനികളുടെ ഓൺബോർഡിംഗ് വൈകുന്നതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സിഐഇഎൽ എച്ച്ആറിലെ ഐടി സ്‌റ്റാഫിംഗ് വൈസ് പ്രസിഡന്റ് അനൂപ് മേനോൻ പറയുന്നതനുസരിച്ച്, നിലവിലെ സെഷനിൽ കാമ്പസ് പ്ലെയ്‌സ്‌മെന്റ് പൂർത്തിയാക്കിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഓൺബോർഡിംഗിലും കാലതാമസം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.

“അടുത്ത കുറച്ച് മാസങ്ങളിൽ, കമ്പനികൾ നിയമനത്തിൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുന്നതിനാൽ, പ്ലേസ്‌മെന്റുകൾ വൈകിയേക്കാം.” അനൂപ് മേനോൻ പറഞ്ഞു. കമ്പനികൾ കോളേജുകളിൽ നിന്ന് ഉദ്യോഗാർത്ഥികളെ വൻതോതിൽ നിയമിക്കുന്നത് ഒഴിവാക്കുകയും, കൃത്യമായ ഒഴിവുകൾ വരും വരെ ജോയിനിംഗ് ലെറ്ററുകൾ അയക്കുന്നത് വൈകുകയും ചെയ്തേക്കാം.

മാന്ദ്യത്തിനിടയിൽ ഐടി, ടെക് കമ്പനികൾ അവരുടെ പുതിയ നിയമന ആവശ്യങ്ങൾ പുനഃക്രമീകരിക്കാൻ പുറപ്പെടുമ്പോൾ, കഴിവുറ്റ മിഡിൽ മാനേജ്‌മെന്റ് തൊഴിലാളികളുടെ ആവശ്യം ഇപ്പോഴും ശക്തമാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

X
Top