ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബിഎസ്എൻഎൽ സേവനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധന

ന്യൂഡൽഹി: കോവിഡ് ലോക്ഡൗണിനുശേഷം ബിഎസ്എൻഎൽ സേവനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് സർക്കാർ കണക്ക്.

വാർത്താവിനിമയമന്ത്രാലയം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടി പ്രകാരം, 2020 ഏപ്രിലിനുശേഷം ഇതുവരെ ഒന്നര കോടിയിലേറെ വരിക്കാർ ബിഎസ്എൻഎൽ ഉപേക്ഷിച്ചു. എന്നാൽ 59 ലക്ഷം ആളുകൾമാത്രമാണ് ഈ കാലയളവിൽ ബിഎസ്എൻഎൽ വരിക്കാരായത്.

ലോക്ഡൗണിനുമുമ്പുള്ള മൂന്നുവർഷം ഏതാണ്ട് മൂന്നരലക്ഷം ആളുകളായിരുന്നു ഓരോ വർഷവും വിട്ടുപോയിരുന്നത്. എങ്കിലും ആ കാലയളവിൽ പോയതിനക്കാൾ കൂടുതൽ വരിക്കാരെ ലഭിച്ചിരുന്നു. ഇപ്പോൾ പുതിയ വരിക്കാരുടെ എണ്ണവും ഇടിഞ്ഞിട്ടുണ്ട്.

ഇക്കൊല്ലം ഏപ്രിൽമുതൽ സെപ്റ്റംബർ വരെയുള്ള കണക്കിൽ 35 ലക്ഷത്തിലേറെപ്പേർ ഉപേക്ഷിച്ചപ്പോൾ 10 ലക്ഷം ആളുകൾ മാത്രമാണ് പുതിയ വരിക്കാരായത്. ഇക്കൊല്ലം രണ്ടരലക്ഷത്തിലേറെപ്പേരെ നഷ്ടപ്പെട്ടു.

ലോക്ഡൗൺ നിയന്ത്രണങ്ങളിലായ 2020 ഏപ്രിൽമുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 67 ലക്ഷം ആളുകൾ നെറ്റ്വർക്ക് ഉപേക്ഷിച്ചു. 18 ലക്ഷം ആളുകൾ മാത്രമായിരുന്നു വരിക്കാരായത്.

അതിനുതൊട്ടുമുമ്പുള്ള വർഷം (2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ) 39 ലക്ഷം വരിക്കാർ മാത്രമാണ് വിട്ടുപോയത്. അക്കൊല്ലം 43 ലക്ഷം വരിക്കാരെ ലഭിച്ചിരുന്നു.

X
Top