കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽയുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനംആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐതീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

പതിനായിരത്തിലേറെ ചെറുകിട സംരംഭങ്ങള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്

ടപ്പ് സാമ്പത്തിക വര്‍ഷം പതിനായിരത്തിലേറെ സംരംഭങ്ങള്‍ അടച്ചുപൂട്ടിയതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഫെബ്രുവരി 3 വരെ ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 10,729 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് (എംഎസ്എംഇ) അടച്ചുപൂട്ടിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പ്രശ്‌നങ്ങളേറെ

റിപ്പോര്‍ട്ട് പ്രകാരം 10,067 എംഎസ്എംഇകളാണ് 2016 നും 2022 നും ഇടയില്‍ അടച്ചുപൂട്ടിയത്. ഇതിനേക്കാള്‍ കൂടുതലാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അടച്ചുപൂട്ടിയ എംഎസ്എംഇകളുടെ എണ്ണം.

സര്‍ക്കാര്‍ നിരവധി പദ്ധതികളും നടപടികളും പ്രഖ്യാപിച്ചെങ്കിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയില്‍ വിവിധ പ്രശ്‌നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

റദ്ദാക്കിയ രജിസ്ട്രേഷനുകള്‍

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 6222 ഉദ്യം എംഎസ്എംഇകള്‍ അടച്ചുപൂട്ടി. 42,662 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. 2020 ജൂലൈ മുതല്‍ ഡിസംബര്‍ 14 വരെ 55,603 എംഎസ്എംഇകളാണ് വിവിധ കാരണങ്ങളാല്‍ ഉദ്യം രജിസ്ട്രേഷന്‍ റദ്ദാക്കിയത്.

2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ പകുതി വരെ 30,597 യൂണിറ്റുകള്‍ റദ്ദാക്കി. ഇത് മൊത്തം റദ്ദാക്കല്‍ എണ്ണത്തിന്റെ 55 ശതമാനം വരും. അതേസമയം 18.04 ലക്ഷം പുതിയ സംരംഭങ്ങള്‍ 2022-23 സാമ്പത്തിക വര്‍ഷം ഇതുവരെ ഈ പോര്‍ട്ടല്‍ വഴി ചേര്‍ത്തിട്ടുണ്ട്.

X
Top