മുംബൈ: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള പുതിയ ചില്ലറ നിക്ഷേപകരുടെ ഓഹരി വിപണിയിലേക്കുള്ള വരവ് ഗണ്യമായ തോതില്‍ തുടരുന്നു.
ഫെബ്രുവരിയില്‍ പുതിയ എസ്‌ഐപി അക്കൗണ്ടുകളില്‍ 2.3 മടങ്ങ് വര്‍ധനയാണ് ഉണ്ടായത്.
ഫെബ്രുവരിയില്‍ നിക്ഷേപകര്‍ 49.7 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ് തുറന്നത്. അതേ സമയം 21.3 ലക്ഷം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യപ്പെട്ടു. ഫലത്തില്‍ അക്കൗണ്ടുകളിലുണ്ടായ വര്‍ധന 28.4 ലക്ഷമാണ്. ഇത് ഒര വര്‍ഷത്തെ ശരാശരി വര്‍ധനയുടെ ഇരട്ടിയാണ്.
19,187 കോടി രൂപയാണ് എസ്‌ഐപി വഴി ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്. ഇത് ഒരു മാസം എസ്‌ഐപി വഴി നിക്ഷേപിക്കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ്. 18,838 കോടി രൂപയായിരുന്നു ജനുവരിയില്‍ നിക്ഷേപിക്കപ്പെട്ടത്.
നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ 1,79,948 കോടി രൂപയാണ് എസ്‌ഐപി അക്കൗണ്ടുകളിലെത്തിയത്. 2022-23ലെ എസ്‌ഐപി നിക്ഷേപം 1,55,972 കോടി രൂപയായിരുന്നു.