കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്രാജ്യത്ത് ഭവന ആവശ്യകത ശക്തമെന്ന് ക്രെഡായ്5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനംസാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ: പണം കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങളുമായി ധനവകുപ്പ്പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

പോഷക ഗുണമേറിയ മുട്ടകൾ: ഭക്ഷ്യലോകത്തെ നിർണായക പരീക്ഷണ വിജയവുമായി സിന്തൈറ്റ്

സുഗന്ധവ്യഞ്ജന സത്തുക്കളുടെ (ഓലിയോ റെസീൻസ്) ആഗോള മുൻനിരക്കാരായ സിന്തൈറ്റിന്റെ നിർണായകമായ പരീക്ഷണ വിജയത്തിൽ പ്രതീക്ഷയോടെ ഭക്ഷണ പ്രിയർ.

പൂവുകൾക്ക് മഞ്ഞ നിറം നൽകുന്ന പിഗ്‌മെന്റും മികച്ച ആന്റി ഓക്സിഡന്റുമായ ലൂട്ടീൻ ചേർത്ത കോഴിത്തീറ്റകൾ നൽകി ലഭ്യമാക്കുന്ന പോഷക ഗുണമേറിയ മുട്ടകൾക്കായുള്ള പരീക്ഷണത്തിന്റെ വിജയഘട്ടത്തിലാണ് കമ്പനി. ആരോഗ്യകരമല്ലെന്ന കാരണം പറഞ്ഞു ചിലപ്പോഴെങ്കിലും മുട്ടയിലെ മഞ്ഞക്കരു ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ ഭക്ഷണ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ‘സാന്റോ മുട്ടകൾ’ എന്നറിയപ്പെടുന്ന പോഷണമേറിയ മുട്ടകളെ കാത്തിരിക്കുന്നത്.

തമിഴ്നാട്ടിലെ നാമക്കലിലെ പ്രശസ്തമായ പൗൾട്രിഫാമുകളിൽ ലൂട്ടീൻ സപ്ലിമെന്റുകൾ ചേർത്ത കോഴിത്തീറ്റകൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയപ്പോൾ ലഭിച്ച മുട്ടകളിൽ 1.74 മില്ലിഗ്രാം വരെ ലൂട്ടീൻ കണ്ടെത്തി. ഒരു കിലോ കോഴിത്തീറ്റയിൽ 25 ഗ്രാം ലുട്ടീൻ പൗഡർ ചേർത്തു നൽകിയ പരീക്ഷണമാണ് വിജയം കണ്ടത്.

കർഷകർക്കും ‘മൂല്യ വർധിത’ മുട്ടകളുടെ വിപണിയിൽ പുതിയ പ്രതീക്ഷ നൽകുന്നതാണ് ലുട്ടീൻ മുട്ടകൾ. അമേരിക്കയിലെ നാഷനൽ ഐ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠന പ്രകാരം നിത്യവും 10 മില്ലിഗ്രാം ലൂട്ടീൻ കഴിക്കുന്നത് ഗുണകരമാണെന്ന് കണ്ടെത്തി.

കണ്ണിന് ആരോഗ്യവും തിമിരത്തിൽ നിന്ന് പ്രതിരോധ ശേഷിയും നൽകുന്നതാണു ലൂട്ടീൻ. പ്രായമായവരിൽ ഉണ്ടാകുന്ന കണ്ണുരോഗങ്ങൾക്ക് ഫലപ്രദമായ മരുന്നിന്റെ പ്രധാന ഘടകമാവുമാണിത്.

ചീര, പാലക്, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ വഴി ലൂട്ടീൻ ലഭിക്കുമെങ്കിലും മുട്ടയിലൂടെയാണ് കൂടുതൽ കിട്ടുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ലൂട്ടീൻ സപ്ലിമെന്റുകൾ വ്യാപകമാണെങ്കിലും ഇന്ത്യയിൽ അധികം പ്രചാരമില്ല.

ഉയർന്ന വിലയാണ് ഇതിന് പ്രധാന കാരണം. ആഫ്രിക്കയിലെ റുവാണ്ടയിൽ സിന്തൈറ്റ് കൃഷി ചെയ്യുന്ന ജമന്തിപ്പൂക്കളിൽ നിന്നാണ് ഇപ്പോൾ ലൂട്ടീൻ വേർതിരിക്കുന്നത്.

ജമന്തിപ്പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലൂട്ടീന് ആഗോള മരുന്നുവിപണിയിലും ഭക്ഷ്യരംഗത്തും വലിയ ഡിമാൻഡുണ്ട്‌.

X
Top