മുംബൈ: ഇന്ത്യയിലെ മുൻനിര നിർമ്മാണ സാമഗ്രി കമ്പനിയായ നുവോകോ വിസ്റ്റാസ് കോർപ്പറേഷൻ ലിമിറ്റഡ് 2023 മാർച്ച് 31-ന് അവസാനിച്ച പാദത്തിലെയും സാമ്പത്തിക വർഷത്തിലെയും ഓഡിറ്റ് ചെയ്ത ഫലങ്ങൾ പ്രഖ്യാപിച്ചു.
മാർച്ച് 31-ന് അവസാനിച്ച വർഷത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 14% വർധിച്ച് 10,586 രൂപയായി.
2023 സാമ്പത്തിക വർഷത്തിൽ ഏകീകൃത സിമൻറ് വിൽപ്പന അളവ് 5% വർധിച്ച് 18.8 മില്യൺ ടണ്ണായി. 16 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള വാർഷിക ലാഭം.
ബ്ലെൻഡഡ് സിമന്റിൽ, വ്യവസായത്തിലെ ഏറ്റവും ഉയർന്ന സിമന്റ് ക്ലിങ്കർ അനുപാതവുമാണ് നുവോക്കോയ്ക്കുള്ളത് (FY23-ൽ 1.82).
കമ്പനിയുടെ വൈദ്യുതി ഉപഭോഗത്തിന്റെ അഞ്ചിലൊന്നിൽ കൂടുതൽ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് വരുന്നതെന്നത് പാരിസ്ഥിക ആഘാതം ഏറ്റവും കുറഞ്ഞ തോതിലാക്കാൻ സഹായിക്കുന്നു.
നുവോകോ വിസ്റ്റാസിന്റെ മാനേജിംഗ് ഡയറക്ടർ ജയകുമാർ കൃഷ്ണസ്വാമിയാണ് ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചത്.
“സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, ഗ്രാമീണ ഭവന പദ്ധതികൾ, വർധിച്ചു വരുന്ന ഉൽപ്പാദന, നിക്ഷേപ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സിമന്റ് ഡിമാൻഡ് ’24 സാമ്പത്തിക വർഷത്തിൽ ശക്തമായി തുടരുമെന്ന് തന്നേയാണ് പ്രതീക്ഷ.
മൂലധനച്ചെലവിൽ സർക്കാർ നൽകുന്ന ഊന്നൽ, ഉൽപ്പാദനത്തിൽ മെച്ചപ്പെട്ട ശേഷി വിനിയോഗം, ഇരട്ട അക്ക ക്രെഡിറ്റ് വളർച്ച, മിതമായ ചരക്ക് വില എന്നിവയും അനുകൂല ഘടകങ്ങളാണ്,” ജയകുമാർ കൃഷ്ണസ്വാമി പറഞ്ഞു.
”പ്രീമിയം ഉൽപന്നങ്ങൾക്കായുള്ള ഞങ്ങളുടെ വിപണി വിഹിതം FY23-ൽ ട്രേഡ് വോളിയത്തിൽ 36% ആയി ഉയർത്തിയിരുന്നു. ഇത് ഞങ്ങളുടെ ഒരു പ്രധാന ഊന്നൽ മേഖലയായി തുടരും.
വടക്കൻ മേഖലയിൽ ഞങ്ങളുടെ വളർച്ചാ പദ്ധതികൾ -നിമ്പോളിലെ ഭിവാനിയുടെ 1.2 MTPA സിമന്റ് കപ്പാസിറ്റി വിപുലീകരണവും ഡീബോറ്റിൽനെക്കിംഗും ഉൾപ്പടെ നന്നായി പുരോഗമിക്കുന്നു. ഇത് മേഖലയിൽ ശക്തമായ സാന്നിധ്യം സ്ഥാപിക്കാൻ ഞങ്ങളെ സഹായിക്കും.
റെഡി-മിക്സ് കോൺക്രീറ്റ് (RMX) രംഗവും വളർച്ചയുടെ പാതയിലാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.