ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

ക്വാണ്ടം കംപ്യൂട്ടിങ് ലാബ് ആരംഭിക്കുമെന്ന് എന്‍വിഡിയ മേധാവി

മുൻനിര ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയ ബോസ്റ്റണില്‍ ക്വാണ്ടം കംപ്യൂട്ടിങ് ലാബ് ആരംഭിക്കാൻ പദ്ധതിയിടുന്നു. അവിടെ ഹാർവാർഡ് സർവകലാശാല, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി എൻവിഡിയ സഹകരിച്ച്‌ പ്രവർത്തിക്കുമെന്ന് മേധാവി ജെൻസെൻ ഹുവാങ് പറഞ്ഞു.

എൻവിഡിയയുടെ വാർഷിക ഡെവലപ്പർ കോണ്‍ഫറൻസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാണ്ടം കംപ്യൂട്ടിങില്‍ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണത്തെ എൻവിഡിയ ഡെവലപ്പർ കോണ്‍ഫറൻസ്.

എൻവിഡിയ ആക്സലറേറ്റഡ് ക്വാണ്ടം റിസർച്ച്‌ സെന്റർ (എൻവിഎക്യുസി) എന്ന് പേരിട്ടിരിക്കുന്ന ഈ ഗവേഷണ കേന്ദ്രം ക്വാണ്ടിനം, ക്വാണ്ടം മെഷീൻസ്, ക്യുഇറ കംപ്യൂട്ടിങ് എന്നീ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പ്രവർത്തിക്കുമെന്നും ഈ വർഷം അവസാനത്തോടെ കേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്നും ഹുവാങ് പറഞ്ഞു.

ജനുവരിയില്‍ ക്വാണ്ടം കംപ്യൂട്ടിങ് യാഥാർത്ഥ്യമാകാൻ 20 വർഷമെങ്കിലും വേണ്ടിവരുമെന്ന് ജെൻസെൻ ഹുവാങ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ക്വാണ്ടം കംപ്യൂട്ടിങ് രംഗത്തെ വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ചർച്ചയ്ക്കിടെ അദ്ദേഹം ഈ നിലപാടില്‍ നിന്ന് പിന്നോട്ടടിച്ചു.

ഈ മേഖലയില്‍ പ്രവർത്തിക്കുന്ന ഒരുവിഭാഗം ആളുകള്‍ വിശ്വസിക്കുന്ന ഒരു ഏകദേശ കാലയളവ് മാത്രമാണ് 20 വർഷമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരിയിലെ ഹുവാങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ക്വാണ്ടം കംപ്യൂട്ടിങ് സ്റ്റോക്കുകള്‍ പ്രതിസന്ധിയിലായിരുന്നു.

എൻവിഡിയയെ സംബന്ധിച്ചിടത്തോളം ക്വാണ്ടം കംപ്യൂട്ടിങ് രംഗത്തിന്റെ വികാസം ഏറെ ഗുണകരമാണ്. കാരണം ക്വാണ്ടം കംപ്യൂട്ടറുകള്‍ ഇപ്പോള്‍ നിർമാണ ഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെല്ലാം നടക്കുന്നത് നിലവിലുള്ള ശക്തിയേറിയ ചിപ്പുകളിലാണ്.

അവയെല്ലാം തന്നെ എൻവിഡിയയുടേതാണ്. ഇതിന് പുറമെ ക്വാണ്ടം കംപ്യൂട്ടറുകളുടെ പ്രവർത്തനത്തിന് ഒരു പരമ്ബരാഗത കംപ്യൂട്ടറിന്റെ പിന്തുണയും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ സാധ്യത മുന്നില്‍ കണ്ട് ക്വാണ്ടം കംപ്യൂട്ടിങ് ചിപ്പുകളും ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളും സമന്വയിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

X
Top