ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

2 ട്രില്യൺ ഡോളർ വിപണി മൂല്യവുമായി എൻവിഡിയ

ഭ്യന്തര നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എൻവിഡിയ. അവസാന വ്യാപാരത്തിലുണ്ടായ ഓഹരികളുടെ കുതിച്ചു ചാട്ടം കമ്പനിയുടെ വിപണി മൂല്യത്തെ രണ്ട് ലക്ഷം കോടി ഡോളറിലെത്തിച്ചു.

യുഎസ് ആസ്ഥാനമായുള്ള ചിപ്പ് മേക്കറുടെ അവസാനിക്കാത റാലി നിക്ഷേപകർക് ഏറെ പ്രതീക്ഷയും നൽകുന്നുണ്ട്.

എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ആഭ്യന്തര നിക്ഷേപകർ മ്യൂച്വൽ ഫണ്ട് വഴി മാത്രം 1,699 കോടി രൂപയുടെ നിക്ഷേപമാണ് എൻവിഡിയയുടെ ഓഹരികളിൽ നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരട്ടിയിലേറെ ഉയർന്ന ഓഹരികൾ 2 ട്രില്യൺ ഡോളർ വിപണി മൂല്യത്തിൽ എത്തിയതോടെ ആഗോള നിക്ഷേപകർക്കിടയിൽ ഓഹരി ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരികൾ ഉയർന്നത് 235.38 ശതമാനം.

ഫെബ്രുവരി 22 ന് ഒറ്റ ദിവസം കൊണ്ട് എൻവിഡിയയുടെ ഓഹരികൾ ഉയർന്നത് 16 ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷത്തിലെ നാലാം പാദ വരുമാനം 22.10 ബില്യൺ ഡോളറായി പ്രഖ്യാപിച്ചത്തോടെ വാൾ സ്ട്രീറ്റ് പ്രവചനങ്ങളെ കമ്പനി മറികടന്നു. ഇത് മുൻ വര്ഷത്തേക്കാളും 265 ശതമാനം ഉയർന്നതാണ്. ഒക്‌ടോബർ-ഡിസംബർ കാലയളവിൽ അറ്റാദായത്തിൽ 769 ശതമാനം വർധനവുമുണ്ടായി.

എൻവിഡിയയുടെ ഓഹരികൾ ഫെബ്രുവരി 23-ന് നാസ്ഡാക്കിൽ 788.17 ഡോളറിലാണ് ക്ലോസ് ചെയ്തത്.

എൻവിഡിയയുടെ ഓഹരികളിൽ നിക്ഷേപമുള്ള ആഭ്യന്തര മ്യൂച്വൽ ഫണ്ട് ഹൗസുകൾ
ഫിസ്‌ഡം റിസർച്ചിൻ്റെ റിപ്പോർട്ട് പ്രകാരം ജനുവരി അവസാനത്തോടെ ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ 1,699 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരികളിൽ നടത്തിയിട്ടുള്ളത്.

ഓഹരികളിൽ സജീവ നിക്ഷേപമുള്ള ഏക ഫണ്ട് ഹൗസാണ് ആക്സിസ് മ്യൂച്വൽ ഫണ്ട്. ഫണ്ടിന് രണ്ട് സ്കീമുകളിലൂടെയാണ് കമ്പനിയിൽ സജീവ നിക്ഷേപമുള്ളത്.

ആക്‌സിസ് സ്‌പെഷ്യൽ സിറ്റുവേഷൻസ് ഫണ്ടിന് 8.4 കോടി രൂപയും ആക്‌സിസ് ഗ്രോത്ത് ഓപ്പർച്യുണിറ്റീസ് ഫണ്ടിന് 118.5 കോടി രൂപയുടെ നിക്ഷേപവുമാണുള്ളത്. രണ്ട് സ്കീമുകളിലെയും മൊത്തത്തിലുള്ള എക്സ്പോഷർ 1 ശതമാനം വരെയാണ്.

എന്നാൽ നോൺ-ബ്രോഡ് ബേസ്ഡ് നിഷ്‌ക്രിയ ഫണ്ടുകളിലായി, മോത്തിലാൽ ഓസ്‌വാൾ നാസ്‌ഡാക്ക് 100 എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്) 326 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്.

തൊട്ടുപിന്നാലെ മിറേ അസറ്റ് NYSE FANG+ ഇടിഎഫ് (226 കോടി), കൊട്ടക് നാസ്‌ഡാക്ക് 100 FoF (143 കോടി രൂപ) കൂടാതെ മോത്തിലാൽ ഓസ്വാൾ എസ് ആൻ്റ് പി 500 ഇൻഡക്സ് ഫണ്ട് (113 കോടി രൂപ) നിക്ഷേപം നടത്തിയിട്ടുണ്ട്.

ബ്രോഡ്-ബേസ്ഡ് പാസീവ് മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ കാര്യത്തിൽ, ഫ്രാങ്ക്ലിൻ ഇന്ത്യ ഫീഡർ – ഫ്രാങ്ക്ലിൻ യുഎസ് ഓപ്പർച്യുണിറ്റീസ് ഫണ്ടിന് 200.5 കോടി രൂപയുടെ നിക്ഷേപമുണ്ട്.

എഡൽവീസ് യുഎസ് ടെക്‌നോളജി ഇക്വിറ്റി എഫ്ഒഎഫ് (88.4 കോടി രൂപ), പിജിഐഎം ഇന്ത്യ ഗ്ലോബൽ ഇക്വിറ്റി ഓപ്പർച്യുണിറ്റീസ് ഫണ്ട് ( 81.7 കോടി രൂപ) എന്നിങ്ങനെയാണ്.

X
Top