സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

1700-ലധികം ഐടി കമ്പനികളില്‍ ജോലി നേടുന്നതിനു യുവാക്കളെ പരിശീലിപ്പിച്ചതു കണക്കിലെടുത്ത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ടെക്‌നോളജി പാര്‍ട്ണര്‍ 2024 ആയി എന്‍എക്‌സ്ടിവേവ് (NxtWave)

തിരുവനന്തപുരം/കൊച്ചി: 1700-ലധികം ഐടി കമ്പനികളില്‍ ജോലി നേടുന്നതിന് യുവാക്കള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം നല്‍കിയതു കണക്കിലെടുത്ത് പ്രമുഖ ഐടി സോഫ്റ്റ് വെയര്‍ വിദ്യാഭ്യാസസ്ഥാപനമായ എന്‍എക്‌സ്ടിവേവിനെ (NxtWave) വേള്‍ഡ് ഇക്കണോമിക് ഫോറം (WEF) അവരുടെ ടെ്കനോളജി പാര്‍ട്ണര്‍ 2024 ആയി അംഗീകരിച്ചു. കമ്പനി പരിശീലനം നല്‍കിയിട്ടുള്ളവരില്‍ രാജ്യത്തെയും വിദേശങ്ങളിലേയും ഐടി ജീവനക്കാരില്‍ വലിയ പങ്കായ മലയാളികളും ഏറെയുണ്ടെന്ന് സിഇഒ രാഹുല്‍ അറ്റുലൂരി പറഞ്ഞു. രാജ്യത്തെ മറ്റ് 12 സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പമാണ് കമ്പനി ഈ അംഗീകാരം നേടിയത്. ഐഐടി ബോംബെ, ഐഐടി ഖരഗ്പൂര്‍, ഐഐഐടി ഹൈദരാബാദ് എന്നിവിവടങ്ങളിലെ പൂര്‍വവിദ്യാര്‍ഥികളായ ശശാങ്ക് റെഡ്ഡി ഗുജ്ജുല, അനുപം പെഡാര്‍ല, രാഹുല്‍ അറ്റുലൂരി എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട എന്‍എക്‌സ്ടിവേവ് രാജ്യത്തെ ഏറ്റവും മുന്‍നിര തൊഴില്‍ സാധ്യതാ പ്ലാറ്റ്‌ഫോമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ഫോര്‍ച്യൂണ്‍ 500 ഭീമന്മാര്‍ വരെയുള്ള കമ്പനികളില്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് മികച്ച തൊഴിവലവസരങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ എന്‍എക്‌സ്ടിവേവ് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സിഇഒ രാഹുല്‍ അറ്റുലൂരി പറഞ്ഞു.

കേരളത്തില്‍ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബിസിനസ്സുകളുമായുമുള്ള പങ്കാളിത്തങ്ങളിലൂടെ ഐടി തൊഴിലുകള്‍ നേടിക്കൊടുക്കുന്നതില്‍ എന്‍എക്‌സ്ടിവേവ് ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി ആഗോള തലത്തിലുള്ള ഒരു കൂട്ടം ഇന്നൊവേറ്റര്‍മാരുടെ കമ്യൂണിറ്റിയിലും എന്‍എക്‌സടിവേവ് അംഗമാകും. ആഗോളതലത്തില്‍ സാങ്കേതികവിദ്യാ വെല്ലുവിളികള്‍ നേരിടുകയാണ് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം. സര്‍ക്കാരുകളുടേയും സ്വകാര്യ കോര്‍പ്പറേഷനുകളുടേയും പിന്തുണയോടെ 1971ല്‍ ജനീവ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഇക്കണോമിക് ഫോറം. എന്‍എക്‌സ്ടിവേവിന്റെ വെബ്‌സൈറ്റ്: https://www.ccbp.in/

X
Top